ജി എൽ പി എസ് ക​​ണ്ടത്തുവയൽ/അക്ഷരവൃക്ഷം/ചേർത്തുപിടിക്കാം പരിസ്ഥിതിയെ.

Schoolwiki സംരംഭത്തിൽ നിന്ന്
ചേർത്തുപിടിക്കാം പരിസ്ഥിതിയെ.

ഇന്ന് നമ്മുടെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? നമുക്കെല്ലാവർക്കും അറിയാം ഇതിന്റെയൊക്കെ യഥാർത്ഥ കാരണക്കാർ ആരാണെന്ന്. തീർച്ചയായും നാം മനുഷ്യർതന്നെ. എല്ലാ മേഖലകളിലുമുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിനുള്ള തിരിച്ചടി തന്നെയാണ് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലായിനമുക്ക് നേരിടേണ്ടിവന്ന പ്രളയം, ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന corona വൈറസ് ബാധ എന്നിവയൊക്കെ മനുഷ്യന് പ്രകൃതിതന്നെ നൽകുന്ന ചിലമുന്നറിയിപ്പുകളാണ്.ഇതു വരെ നമുക്ക് കേട്ടുകേൾവി പോലുമില്ലാത്തവിധം കൊറോണ അഥവാ കോവിഡ് -19 ലോകത്തിലെ ഇരുനൂറിലധികം രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരിയായി മാറിയിരിക്കുന്നു. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ് തുങ്ങിയ അതിസമ്പന്ന രാജ്യങ്ങളിൽവരെഈ രോഗം ബാധിച്ചു ദിവസം തോറും ആയിരകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്.എന്നാൽ നമ്മുടെ രാജ്യത്തിന് ഒരു പരിധി വരെ ഈ രോഗത്തിൻ്റെ വ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. നമ്മുടെഗവൺമൻ്റെ, ആരോഗ്യപ്രവർത്തകർ ,പോലീസ് സേനവിഭാവങ്ങൾ, മറ്റ് സർക്കാർജീവനക്കാർ, പൊതു ജനങ്ങൾ തുടങ്ങിഎല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ ഫലമായാണ് നമുക്ക് ഈ സ്ഥിതി നിലനിർത്താൻ കഴിയുന്നത് . ലോക്ക് ഡൗൺ, Quarantine , തുടങ്ങിയുള്ള കർശന നിയമങ്ങൾ ആദ്യം കേൾക്കുമ്പോൾബുദ്ധിമുട്ടുതോന്നുമെങ്കിലും അത്തരം കർക്കശ നിയമങ്ങൾ പാലിക്കപ്പെടുന്നതുകൊണ്ടുതന്നെയാണ് കേരളത്തിലും രോഗത്തിൻ്റെ വ്യാപനം കുറഞ്ഞുവരുന്നത്.

ചൈന പോലെയുള്ള രാജ്യങ്ങളിൽ മനുഷ്യർ കാടുകളിലും മറ്റും കടന്നു കയറി നടത്തിയിട്ടുള്ള വന്യമൃഗവേട്ടയുടെ ഭാഗമായാണ് 'കൊറോണ' എന്ന വിനാശകാരിയായ വൈറസ് നാട്ടിലെത്തിയ തെന്നാണ് പoനങ്ങൾ തെളിയിക്കുന്നത് .ഇങ്ങനെ നോക്കുമ്പോൾ ഈ വൈറസ് മനുഷ്യരിലേക്ക് പ്രവേശിക്കാൻ കാരണക്കാരായതും മനുഷ്യർ തന്നെയെന്നതാണ് യാഥാർത്ഥ്യം.

നാം മനുഷ്യരെ പോലെ തന്നെ പക്ഷിമൃഗാദികൾ, ചെറു പ്രാണികൾ, സൂക്ഷ്മജീവികൾ തുടങ്ങി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി.ആ ഓർമ്മയിൽ ജീവിച്ചാൽ ഇനിയെങ്കിലും വന്നു ഭവിക്കാവുന്ന കൊടും വിപത്തുകളെ നമുക്ക് തടയാനാവും. അതിനാൽ ഈ ഭൂമിയെ,മണ്ണിനെ, പ്രകൃതിയെ പരിസ്ഥിതിയെ എല്ലാത്തിനേയും നമുക്ക് സ്നേഹിക്കാം കരുതലോടെ സംരക്ഷിക്കാം.

അഭിനവ് എസ് അനിൽകൂമാർ
4 ജി എൽ പി എസ് ക​​ണ്ടത്തുവയൽ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം