ജി എൽ പി എസ് ക​​ണ്ടത്തുവയൽ/അക്ഷരവൃക്ഷം/കൊറോണ വാഴും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വാഴും കാലം

കൂട്ടുകാരെ ഞാൻ ഇവിടെ പറയാൻ പോകുന്ന കഥയുടെ പേര് കൊറോണ വാഴും കാലം എന്നാണ് .എവിടെ നിന്നാണ് ഇത് പുറപ്പെട്ടത്?എങ്ങിനെയാണ് അതിനെതിരെയുള്ള പ്രതിരോധമൊക്കെയെന്നു ഞാൻ കൂട്ടുകാർക്കും പറഞ്ഞു മനസിലാക്കിത്തരാം. അങ്ങ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നാണ് സർവനാശിനിയായ ഈ വൈറസ് പുറപ്പെട്ടത്.കൊറോണ എന്ന കോവിഡ് -19മനുഷ്യനില്നിന്നു മനുഷ്യനിലേക്ക് പകരുന്നു .ഈ വൈറസിന് ഇന്നു വരെ ഒരു മരുന്ന് കണ്ടെത്തിയിട്ടില്ല .അതുകൊണ്ട് വൈറസ് ശരീരത്തിൽ കടക്കാതിരിക്കാൻ രോഗപ്രതിരോധശേഷി നാം വർധിപ്പിക്കണം. ഇതിനായി സോപ്പ് ഉപയോഗിച്ച കൈ കഴുകുക ,തുമ്മു൩ോൾ തൂവാലയോ മറ്റോ ഉപയോഗിച്ച മുഖം പൊത്തുക, പുറത്തുപോകു൩ോൾ മാസ്ക് ധരിക്കുക ,സമ്പർക്കം പരമാവധി കുറയ്ക്കുക (അതിൽ ഒരു മീറ്റർ അകലം പാലിക്കുക). അപ്പോൾ ഒരു കാര്യം കൂട്ടുകാരോട് പറയാൻ മറന്നു പോയി കുട്ടികൾക്കു രോഗ പ്രതിരോധശേഷി വളരെ കുറവാണു അതുകൊണ്ട് പത്തു വയസിനു താഴെയുള്ള കുട്ടികൾ ഒരു കാരണവശാലും പുറത്തിറക്കാൻ പാടില്ല കൊറോണ കാലമൊന്നു കഴിയട്ടെ നമുക്ക് അടിച്ചുപൊളിച്ചു അവധി ആഘോഷിക്കാം അല്ലെ .ഓരോന്നെഴുതി സമയം പോയത്ത്അറിഞ്ഞില്ല ഉമ്മ എന്നെ ഊണ് കഴിക്കാൻ വിളിക്കുന്നു .ഈ കുറിപ്പ് എന്റെ കൂടുകാർക്കും നിഷ ടീച്ചർക്കും വിദ്യാലയത്തിലെ മറ്റു അധ്യപകർക്കും സമർപ്പിക്കുന്നു.

മുഹമ്മദ് സാബിത്ത്.
1. B ജി എൽ പി എസ് ക​​ണ്ടത്തുവയൽ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം