ജി എൽ പി എസ് കൊടോളിപ്രം/അക്ഷരവൃക്ഷം/അഞ്ചുക്കുട്ടൻ്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
അഞ്ചുക്കുട്ടന്റെ സ്വപ്നം

നാരങ്ങാപ്പുറം ഗ്രാമത്തിലെ ചുഞ്ചുപ്പുഴയുടെ കരയിൽ തെങ്ങിൽ തോപ്പുകൾക്കിടയിൽ സുന്ദരമായ ഒരു കൊച്ചു വീട്. അവിടെയാണ് അഞ്ചുക്കുട്ടനും അമ്മയും അച്ഛനും അമ്മമ്മയും താമസിച്ചിരുന്നത്.അഞ്ചുക്കുട്ടൻ പുഴക്കരയിൽ സന്തോഷിച്ച് കളിക്കുകയാണ്.അമ്മ വിളിച്ചു. "മോനേ ചളിയിൽ ഒന്നും കളിക്കല്ലേ .പുതിയ ഒരു അസുഖം നാട്ടിൽ കടന്നു കൂടിയിട്ടുണ്ട്. ശുചിത്വം പാലിക്കണം.  വീടും പരിസരവും വൃത്തിയാക്കണം" എന്നൊക്കെ പറഞ്ഞു കൊണ്ട് മകനെയും കൂട്ടി വീട്ടിലെത്തി. സ്വാതന്ത്ര്യത്തോടെ കളിച്ചു നടന്ന അവന് പുറത്തിറങ്ങാൻ കഴിയാതായി. വീട്ടിലെല്ലാവരും അടച്ചു പൂട്ടി കഴിയാൻ തുടങ്ങി. കൈ നന്നായി സോപ്പുപയോഗിച്ച് കഴുകാൻ അമ്മ അവനെ നിർബന്ധിച്ചു. അവന് പഴം ഇഷ്ടമല്ല എങ്കിലും നന്നായി കഴിക്കണമെന്നും അമ്മ പേടിയോടെ പറയുന്നുണ്ട്. അവൻ സങ്കടത്തോടെ അച്ഛനോട് ചോദിച്ചു. "ഞങ്ങൾ ഇനി പുറത്ത് പോകില്ലേ? എനിക്ക് സ്കൂളിൽ പോകണ്ടേ?" അച്ഛൻ പറഞ്ഞു, "നമ്മളെല്ലാവരും ഈ സമയത്ത് നന്നായി ശ്രദ്ധിച്ചാൽ പിന്നീട് സന്തോഷത്തോടെ പുറത്തിറങ്ങാൻ പറ്റും." ഇത് കേട്ട് അഞ്ചുക്കുട്ടൻ വീടിനുള്ളിൽ ഇരുന്ന് എഴുതുകയും വരയ്ക്കുകയും പാടുകയും ഒക്കെ ചെയ്തു.

ആരാധ്യ പി.വി
2 A  ജി എൽ പി എസ് കോടോളിപ്രം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ