കൊറോണയെന്നൊരു വൈറസ്
രാജ്യം മുഴുവൻ വ്യാപിച്ചു .
ലോകം മുഴുവൻ സ്തംഭിച്ചു
വാഹനയോട്ടം നിന്നല്ലോ
കടകൾ പലതുമടഞ്ഞു കിടന്നു
വഴിയിൽ നിറയെ പോലീസും
പള്ളിക്കൂടമടച്ചല്ലോ..
കുട്ടികൾക്ക് ബോറടി മാറ്റാൻ,
അക്ഷരവൃക്ഷം വന്നല്ലോ.
കഥയും കവിതയും ലേഖനവും ,
എന്നിങ്ങനെ രസമായി പലതുണ്ട്..