ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/രാമുവിന്റെ പാഠം -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ പാഠം


ഒരു രാജ്യത്ത് അമ്മയും രണ്ട് മക്കളുമുണ്ടായിരുന്നു. മൂത്ത‌മകൻ രാജുവും ഇളയ മകൻ രാമുവുമാണ്. രാജു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു. എന്നാൽ രാമുവാകട്ടെ കളി കഴിഞ്ഞാൽ കൈകാലുകൾ കഴുകില്ല, വൃത്തിയായി പല്ല് തേക്കുകയോ, കുളിക്കുകയോ ചെയ്യില്ല. ഒരു ദിവസം കളിക്കുന്നതിനിടയിൽ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. രാജു കൈയും കാലും കഴുകി വരികയും രാമു കൈ കഴുകാതെ വന്നത് രാജു കണ്ടു. രാമുവിനോട് കൈ കഴുകി വരാൻ പറഞ്ഞു. അവൻ ഓടി പോയി ബക്കറ്റിൽ കൈ മുക്കി വന്ന് ഭക്ഷണം കഴിച്ചു. കുറച്ചു സമയത്തിനു ശേഷം വയറു വേദന തുടങ്ങി. അങ്ങനെ അമ്മ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി. ഡോക്ടർ മരുന്ന് നൽകുകയും ശുചിത്വവുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. അതിനു ശേഷം രാമു ഒരിക്കലും വൃത്തിഹീനനായി നടന്നട്ടില്ല. വൃത്തി മനുഷ്യശരീരത്തിന്റെ ഭാഗം തന്നെയാണ്.




സന ടി എച്ച്
4 C ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ