ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
നമ്മുടെ വീടും പരിസരവും നമ്മെക്കൊണ്ട് ആവും വിധം വൃത്തിയാക്കൻ ശ്രമിക്കുക. പ്രത്യേകിച്ച് നമമുടെ മുറി നാം തന്നെ വൃത്തിയാക്കുക. നമ്മുടെ ഡ്രസ്സുകൾ, പഠിക്കുന്ന പുസ്തകങ്ങൾ തുടങ്ങിയവ വൃത്തിയായി അടക്കിവെക്കുക. നാം കിടക്കുന്ന സ്ഥലത്ത് ബെഡ് വൃത്തിയായി വിരിച്ചിടുക. മുറി അടിച്ച് വാരി വൃത്തിയാക്കുക. കളി കഴിഞ്ഞാൽ കളിപ്പാട്ടങ്ങളെല്ലാം അതാത് സ്ഥലത്ത് അടക്കി വെക്കുക. നമ്മുടെ പരിസരത്തുള്ള പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും വലിച്ചെറിയാതെ ഒരു സ്ഥലത്ത് കൂട്ടി വെച്ച് ബന്ധപ്പെട്ടവരെ അറിയിക്കുക. ഉള്ള സ്ഥലത്ത് പച്ചക്കറികളും ചെടികളും നടാൻ ശ്രമിക്കുക. ഞാൻ ഈ കൊറോണക്കാലത്ത് പാകിയ തക്കാളി, വെണ്ട, പച്ചമുളക്, ചീര, പയർ എന്നിവയുടെ വിത്തുകൾ മുളച്ച് തുടങ്ങി. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ സമൂഹത്തിനാകെ സഹായകമാകും. “നാം നന്നായാൽ നമ്മുടെ വീടും പരിസരവും നന്നാകും" , നമ്മുടെ ഓരോരുത്തരുടെയും വീടും പരിസരവും നന്നായാൽ നമ്മുടെ നാട് നന്നാകും. നാട് നന്നായാൽ നമ്മുടെ സംസ്ഥാനം നന്നാകും. അങ്ങിനെയായാൽ രോഗങ്ങളും കുറയും" മേൽപ്പറഞ്ഞവ നടപ്പാക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.....
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം