ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/നിശ്ചല ജീവിതം ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ചല ജീവിതം

സ്‍ക്കൂളുകൾക്കും കോളേജുകൾക്കും അനിശ്ചിതകാല അവധി..... മദ്രസ്സ, ദർസുകൾ അടച്ചു .... ആരാധനാലയങ്ങൾക്കും ഉൽസവങ്ങൾക്കും നിയന്ത്രണങ്ങൾ വന്നു ............ ജീവിതത്തിൽ ഒരിക്കൽ മാത്രമുള്ള വിവാഹങ്ങൾ മാറ്റിവെച്ചു

മറ്റൊരാളുടെ ശ്വാസത്തെപ്പോലും നാം ഭയപ്പെടുന്നു.... മനുഷ്യൻ മനു‍ഷ്യനെ ഭയക്കുന്നു ..... സ്വന്തം ജീവന്റെ രക്ഷക്കായി സുഖങ്ങളൊക്കെ വേണ്ടെന്ന് വെക്കുന്നു...... നന്മകൾക്കും സന്തോഷങ്ങൾക്കും പൂട്ട് വീണു......

ജോലിക്കാർക്കും ഓഫീസ് ജീവനക്കാർക്കും സമയപരിധി നിബന്ധനകൾ വന്നു....... അതെ, ... ഇനിയുള്ളകാലം അടിയന്തിരാവസ്ഥയുടേതാണ്..

ഇനി ഏഷണിയും ഭീഷ‌ണിയും നമുക്ക് അവസാനിപ്പിക്കാം.. പോരിന് പരിസമാപ്തി നൽകാം... വിദ്വേഷങ്ങൾക്ക് വിരാമമിടാം.... പൊട്ടിച്ചെറിഞ്ഞ കുടുംബ ബന്ധങ്ങളെ കൂട്ടിച്ചേർക്കാം... മനസ്സ് തുറന്ന് സ്നേഹിക്കാം... എല്ലാറ്റിലുമുപരി ഉടയവനോടുള്ള ഉടമ്പടികളിൽ കൃത്യത പാലിക്കാം...... അടുത്ത നിമിഷം ഇനിയെന്ത് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്............

മുഹമ്മദ് ജസീൽ ആർ ജെ
4 C ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം