ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കൊറോണ -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന ഞാൻ

ഞാൻ കൊറോണ എന്നെ നിങ്ങൾക്കെല്ലാവർക്കും അറിയാം . ചൈനയിലാണ് ഞാൻ ആദ്യമെത്തിയത് . ചൈനയിലെ വുഹാനിൽ നിന്നാണ് ഞാൻ പുറത്ത് വന്നത് . പുറത്ത് വന്നാൽ ഏതാനും മണിക്കൂർ മാത്രമേ എനിക്ക് ജീവിക്കാൻ കഴിയൂ . അതിനാൽ എനിക്ക് വസിക്കാൻ ഞാൻ ഓരോ മനുഷ്യ ശരീരവും കണ്ടെത്തും . ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെടുകയും മറ്റുള്ളവരിലേക്ക് പകരുകയും അതിവേഗം ഓരോ പ്രദേശത്തെ ജനങ്ങളും മരിച്ചു കൊണ്ടിരിക്കുന്നു .

എന്നെ ഇല്ലായ്മ ചെയ്യാനുള്ള മരുന്ന് കണ്ടു പിടിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല . അതു കൊണ്ട് തന്നെ ചൈന , അമേരിക്ക , ഇറ്റലി , ഫ്രാൻസ് , Uk, ഇറാൻ , എന്നു വേണ്ട ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഞാൻ വിലസി കൊണ്ടിരിക്കുന്നു . അങ്ങനെ ഹരിതസുന്ദരമായ കൊച്ചു കോരളത്തിലേക്ക് പ്രതീക്ഷയോടെയാണ് ഞാൻ വന്നത് . എന്റെ പ്രതീക്ഷകളെല്ലാം തകരുന്ന വിധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി മുൻകരുതൽ എടുത്തിരിക്കുന്നു .

കൊച്ചു കുട്ടികളടക്കം ശുചിത്വ ശീലത്തോടെ ജീവിക്കുന്നു . ജനങ്ങൾ കൂട്ടിലടക്കപ്പെട്ടപോലെ വീടുകളിൽ തന്നെയിരിക്കുകയാണ് . വിനോദങ്ങളും , ഉത്സവങ്ങളും , ആഘോഷങ്ങളും , യാത്രകളും ഒഴുവാക്കിയും മാസ്ക് ധരിച്ചും ഇടക്കിടെ സോപ്പിട്ട് കൈകഴുകിയും സാനിറ്റൈസർ ഉപയോഗിച്ചും എന്നെ ഇവർ അകറ്റി നിർത്തുന്നു . ഈ കേരളത്തിൽ അധികകാലം നിൽക്കാനാവില്ലെന്ന് എനിക്കുറപ്പായി . എന്നോട് പൊരുതി ഇവർ വിജയിക്കുമെന്നുറപ്പാണ് .


അനാമിക ഐഎ
3 A ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ