ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കുഞ്ഞനുജനോട് കഥ
കുഞ്ഞനുജനോട്
ഞാൻ: എവിടെയാ അണ്ണാൻ അനുജൻ :ദേ ആ അടക്കാ മരത്തിന്റെ അടുത്തേക്ക് പോയി ഞാൻ :വാ നമുക്ക് അതിന്റെ പിന്നാലെ പോകാം അനുജൻ :അണ്ണാന്റെ കയ്യിൽ കുറെ നാരുകൾ ഉണ്ട് എന്തിനാണ് അതുകൊണ്ടു പോകുന്നത് ഞാൻ :കൂടുണ്ടാക്കാൻ ആണ്. കൂടുണ്ടാക്കി അതിലാണ് താമസിക്കുന്നത് കുഞ്ഞനുജൻ :ഇനി നമുക്ക് നാളെ നോക്കാം ഞാൻ: ശരി നമുക്ക് പോകാം കുഞ്ഞനുജൻ എന്നും അടക്കാ മരത്തിന്റെ ചുവട്ടിൽ നിന്ന് മുകളിലേക്ക് നോക്കും കുറച്ചു ദിവസം കഴിഞ്ഞു കുഞ്ഞനുജൻ :നമുക്ക് അണ്ണാന്റെ കൂട് എങ്ങനെയാണെന്ന് നോക്കാം ഞാൻ :ശരിയാണ് എത്ര ദിവസമായി നോക്കിയിട്ട് കുഞ്ഞനുജൻ :ഇത്താത്ത ദേ ഒരു കുഞ്ഞ് അണ്ണാൻ ഹായ് ഞാൻ :അണ്ണാൻ കൂട് ഉണ്ടാക്കിയത് എന്തിനാണെന്ന് നിനക്ക് ഇപ്പോൾ മനസ്സിലായോ അനുജൻ :കുറച്ചു ദിവസം കഴിയുമ്പോൾ അത് ഓടിച്ചാടി കളിക്കും അല്ലേ അപ്പോൾ നല്ല രസമായിരിക്കും ഞാൻ :നമ്മൾ അതിനെ ഉപദ്രവിക്കരുത് നമുക്ക് പോകാം ഞങ്ങൾ പയർ മണികൾ നടാൻ പോയി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |