ജി എൽ പി എസ് കുന്താണി/അക്ഷരവൃക്ഷം/രചനയുടെ പേര്/ശുചിത്വ ഗ്രാമം

അരളിക്കുന്ന് ഗ്രാമത്തിലായിരുന്നു അപ്പുവിൻ്റെഅമ്മുവിൻ്റെയും താമസം അവരുടെ അച്ഛനമ്മമാർ നല്ല കൃഷിക്കാരായിരുന്നു. ജൈവവളമായിരുന്നു അവർ ഉപയോഗിച്ചത്. ഇതു മൂലം വിഷ രഹിതമായ, പോഷകസമൃദ്ധമായ ആഹാരം കഴിയ്ക്കാൻ അവർക്ക് സാധിച്ചു. മാത്രവുമല്ല വൃത്തിയുടെ കാര്യത്തിൽ അവർ ഏറെ കണിശക്കാരുമായിരുന്നു.അങ്ങനെയിരിക്കെ പട്ടന്നത്തിൽ നിന്ന് കുറേ ആളുകൾ അവരുടെ ഗ്രാമത്തിൽ എത്തി.അവരവിടെ താമസം ആരംഭിച്ചു അവർ അവിടെ വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു ,കുന്നുകൾ ഇടിച്ചു നിരത്തി, ജലസോത സുകൾ മലിനമാക്കി, ഗ്രാമം വൃത്തിഹീനമാക്കി. പകർച്ചവ്യാധികൾ എങ്ങും പടർന്നു പിടിച്ചു.അപ്പുവും അമ്മുവും മരണത്തിന് കീഴടങ്ങി.സുന്ദരമായ ഈ ഭൂമി നശിക്കുന്നതിനുള്ള പ്രധാന കാരണം മനുഷ്യൻ്റെ അത്യാഗ്രഹം തന്നെ.