ജി എൽ പി എസ് കല്ലുകേണി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഉൾപ്പെടുന്ന പൊതുവിദ്യാലയമാണ് കല്ലിക്കെണി ഗവ.എൽ.പി.സ്കൂൾ

തമിഴ്നാട് അതിർത്തി പ്രദേശമായ കല്ലിക്കെണിയിലെ സ്കൂളിന്റെ രൂപീകരണം ഇവിടുത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ്.നിലമ്പൂർ കോവിലകം വക 56 ഏക്കർ സ്ഥലം 1952-ൽ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് ദാനം കൊടുക്കുകയും ഇത് അദ്ദേഹം ഹരിജനങ്ങൾക്ക് ദാനം കൊടുക്കുകയും ചെയ്തു. ഇൗ 56 ഏക്കറിൽ ഒരേക്ക‍ർ സ്കൂളിനു വേണ്ടി നീക്കി വെച്ചതുമാണ്.ഇവിടെ ഒരു എൽ.പി.സ്കൂൾ വേണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് 1982-83 കാലയളവിൽ മേപ്പാടി പഞ്ചായത്തിന്റെ സൊലൂഷന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്കൂൾ അനുവദിക്കാമെന്നും അതിനായി ഒരു ജനകീയ കമ്മിറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു.

ജനകീയ കമ്മിറ്റിയുടെ വളരെക്കാലത്തെ ശ്രമഫലമായി DPEP മുഖേന സർക്കാർ അനുവദിച്ച കല്ലിക്കെണി ഗവ.എൽ.പി.സ്കൂൾ 1999-ൽ രൂപീകൃതമായി. 1999 നവംബർ മാസം 15 ന് ബഹുമാനപ്പെട്ട കേരളാ വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.പി ജെ.ജോസഫ്,കല്ലിക്കെണി ഗവ.എൽ.പി.സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ശ്രീ.കെ.കെ.രാമചന്ദ്രൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

1999-ൽ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ 23 കുട്ടികളാണ് അഡ്മിഷൻ നേടിയത്. 2020-2021 അധ്യയന വർഷം പ്രീ-പ്രൈമറി ആരംഭിക്കുകയും,2021-2022 അധ്യയന വർഷം പ്രീ-പ്രൈമറി ഉൾപ്പെടെ 58 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.