ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറിക്കുറിപ്പ്

11/3/2020 ബുധൻ അപ്രതീക്ഷിതമായി ഞങ്ങളുടെ സ്കൂൾ അടച്ചു.അതിന് കാരണം ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന രോഗമാണെന്നറിഞ്ഞു.എനിക്ക് ഈ രോഗത്തെക്കുറിച്ച് ഓർത്തപ്പോൾ ഭയവും എന്നാൽ സ്കൂളിൽ പോകാൻ പറ്റാത്തിൽ വിഷമവും തോന്നി.പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് ഈ രോഗത്തിൻെറ ലക്ഷണങ്ങൾ. രോഗിയുമായി അടുത്ത് ഇടപഴകിയാൽ മാത്രമേ രോഗബാധയുണ്ടാകൂ. രോഗബാധിതൻെറ ചുമ, തുമ്മൽ എന്നിവയിലൂടെ അന്തരീക്ഷത്തിൽ എത്തുന്ന സ്രവത്തിൽ നിന്നാണ് ഈ വൈറസ് പടരുന്നത്.എന്നാൽ കൈകൾ സോപ്പിട്ട്കഴുകിയും സാനിറ്റെസ് ചെയ്തും പുറത്തേയ്ക്ക് പോകുമ്പോൾ മാസ്ക് ഉപയോഗിച്ചും ഈ രോഗത്തെ ഫലപ്രദമായി തടയാം എന്നറിഞ്ഞപ്പോൾ എനിക്ക് വളരെയധികം ആശ്വാസമായി.

അനഘ ജയൻ
4A ഗവ.എൽ. പി. എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം