അങ്ങേ കൊമ്പത്തും മാങ്ങ
ഇങ്ങേ കൊമ്പത്തും മാങ്ങ
അണിഞ്ഞൊരുങ്ങിയ മാവിൽ
നിറഞ്ഞിരിക്കും മാങ്ങ
ആന കുലുക്കീട്ടും വീണില്ല
ആരു കുലുക്കീട്ടും വീണില്ല
പിറ്റേ ദിവസം കാലത്ത്
അണ്ണാൻ കൂട്ടം വന്നിട്ട്
ചിൽ ചിൽ ചിൽ ചിൽ ചാടി ചാടി
തൊട്ടു തൊടാതെ കളിച്ചപ്പോൾ
മാങ്ങകൾ എല്ലാം താഴേക്ക്
ചറ പറ ചട പട വീഴുന്നു