ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19(കൊറോണ)
കോവിഡ് 19(കൊറോണ)
നമ്മുടെ നാടിനെ ഭീകരമായി ബാധിച്ച ഒരു വൈറസ് ആണ് കൊറോണ.ചൈനയിൽ നിന്ന് വ്യാപിച്ച കൊറോണ വൈറസ് ഒരു സുനാമി പോലെ നമ്മുടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മനുഷ്യരുടെ ജീവനെടുക്കുകയാണ്.കൊറോണ വ്യാപിക്കാതിരിക്കാൻ ഇന്ത്യൻ ഗവൺമെൻറ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോയി വന്നവരെ പതിനാല് ദിവസം ഒരു റൂമിൽ കിടത്തി അവർക്ക് കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കും.രോഗം ഉണ്ടെന്നറിഞ്ഞാൽ അവരെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കും.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോ൪ട്ട് ചെയ്ത കോവിഡ്19 രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പട൪ന്ന് പിടിക്കുകയാണ്.ഈ വൈറസ് ബാധയ്ക്ക് മരുന്നുകളോ വാക്സിനുകളോ കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ്‍ബാധ ഏൽക്കുന്നതിൽ നിന്ന് മാറിനിൽക്കുകയാണ് വേണ്ടത്.നമ്മൾ ഇന്ത്യക്കാർ ഈ വൈറസിനെതിരെ ഒന്നിച്ച് പോരാടുകയാണ്.വൈറസ്‍ബാധ ഏൽക്കാതിരിക്കാൻ വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയും അത്യാവശ്യത്തിന് പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കുകയും വേണം.ഈ വൈറസിനെതിരെ സമൂഹത്തെ ബോധവൽക്കുന്നതിനായി ഇപ്പോൾ ഫോണിലൂടെ പോലും അതിനെ കുറിച്ച് വിവരിക്കുന്നു.ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പോലീസ് കർശന നടപടികൾ എടുത്തു കഴിഞ്ഞു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം