ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പ്രതീക്ഷകൾ

കൊറോണക്കാലത്തെ പ്രതീക്ഷകൾ


ഹേ കൊറോണെ..
നിൻ പേര് എത്ര മനോഹരം
പക്ഷെ ലോകം ഭയക്കുന്നു നിന്നെ
നിൻ യാത്രകൾ, വിരുന്നുകൾ
വലിപ്പച്ചെറുപ്പമേതുമില്ലാതെ
ആറ്റം ബോംബുകൾ കൈയിലുള്ളോരും
വെറും കാലപ്പഴക്കമുള്ളോരും
തുല്യരായി തീരുന്നു നിൻ മുന്നിൽ
വലിയവനോ ചെറിയവനോ ഭേദമില്ലാതെ
സമത്വം പാലിക്കുന്നു നീ
ഹേ കൊറോണെ
നിൻ പേര് എത്ര മനോഹരം
പക്ഷെ ലോകം ഭയക്കുന്നു നിന്നെ
മനുഷ്യർ, മനുഷ്യരല്ലോ അഹങ്കാരികൾ
അവർക്കില്ല സമത്വം സാഹോദര്യം
ജാതിമത വർഗ്ഗീയ ചേരികളാൽ
തമ്മിലടിപ്പൂ അവരെന്നും
ലോകം ആയുധപ്പുരകളാൽ നിറഞ്ഞില്ലേ
കൈയൂക്കുള്ളവൻ കാര്യക്കാരനും
ആരെയും ഭയക്കുന്നില്ല തോൽക്കുന്നില്ല നീ
പക്ഷെ ഒരു നാൾ നീയും തോറ്റീടും തീർച്ച.
മനുഷ്യൻ മനുഷ്യരേ തിരിച്ചറിയും
ചൂഷണകാലം മാറീടും തീർച്ച
അവിടെ നിനക്ക് മരണമേകാൻ
ലോകം ഒരുമയോടൊത്തു ചേരും

 

നിരഞ്ജ്
5 എ ജി എൻ യു പി സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത