ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/നേർവഴി

Schoolwiki സംരംഭത്തിൽ നിന്ന്
നേർവഴി

വിശാലമായ ഈ മഹാപ്രപ‍‍‍ഞ്ചത്തെ പരിഗണിക്കുമ്പോൾ മനുഷ്യൻ വളരെ നിസ്സാരനാണ്. എന്നാൽ ഈ പ്രപ‍‍‍ഞ്ചമാകെ അ‍ടക്കിവാഴാൻ വരെ അവനിന്ന് സാധ്യമായിരിക്കുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ, സ്വാർത്ഥതയോടെ,തികഞ്ഞ ദു:സാമർത്ഥ്യത്തോടെ,അവൻ പരിസ്ഥിതിയെ ഉപഭോഗിക്കുന്നു.ബോധപൂർവ്വം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഏകജീവി മനുഷ്യനാണ്.അതിനാലാണ് മനുഷ്യനെ ഭൂമിയുടെ കാൻസർ എന്ന് ചിന്തകൻമാർ അഭിപ്രായപ്പെടുന്നത്. ആ കാൻസർ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കൂകയാണ്. വിവേകബുദ്ധിയുണ്ടെന്നവകാശപ്പെടുന്ന മനുഷ്യ സമൂഹം ഇതിനെ തടയുന്നതിൽ അന്ധത നടിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി ബോധത്തിൽ കേരള ജനത വളരെ മുന്നിലാണ്. ശുചിത്വപാലനം ഇതിൽ ഒരു വലിയ പങ്കു തന്നെ വഹിക്കുന്നു. അശുദ്ധിയായ പൊതുയിടങ്ങളും പരിസരവും മനുഷ്യനുതന്നെ ആഞ്ഞടിക്കുന്ന ഒരു വൻവിപത്താണ്. പ്രതിദിനം വർദ്ധിച്ചു വരുന്ന മഹാമാരികളും ഇതിന്റെ ഭാഗമാകുന്നു. അരോഗദൃഢഗാത്രരായ വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത്. നമ്മുടെ ആരോഗ്യ പരിപാലനത്തിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിലൊന്നുതന്നെയാണ് ശുചിത്വം. പരിസ്ഥിതിസ്നേഹം കോർത്തിണക്കിയ ശുചിത്വപാലനമാണ് നാം പലപ്പോഴും ആവശ്യപ്പെടുന്നത്. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് നമ്മുടെ ഒരു മൗലികധർമ്മമായി കണക്കാക്കേണ്ടത് തികച്ചും അനിവാര്യമാണ്. കേരള ജനത വാമൊഴിയാൽ ഉരുവിട്ടവ പ്രവൃത്തിയിൽ രേഖപ്പെടുത്തുന്നതിൽ പലപ്പോഴും പരാജിതരാകുന്നു. മലേറിയ, ഡയറിയ, ടൈഫോയിഡ് തുടങ്ങിയ പകർച്ചവ്യാധികൾ പ്രധാനമായും വയറസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികളാൽ പകർന്നതാകുന്നു. ഇവരുടെ പകർച്ചയിൽ സഹായിക്കുന്നവയാണ് കൊതുക്, കെട്ടിക്കിടക്കുന്ന ജലം, മാലിന്യം തുടങ്ങിയവ. ഇവരുടെ ഇല്ലായ്മയാൽ ഈ രോഗങ്ങളും വിടവാങ്ങുന്നു. ശുചിയായ ഒരു സമൂഹത്തിലേ ആരോഗ്യമുള്ള ജനതയുണ്ടാവുകയുള്ളൂ. രോഗം വരുന്നതിലല്ല സ്വമേധയാ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ് ഒരു വ്യക്തിയുടെ ധർമ്മം. എല്ലാ ആഴ്ചയിലുമുള്ള ‘ഡ്രൈ ഡേ’ ആചരണം എല്ലാവരും ശീലമാക്കുന്നതു ഒരു മികച്ച പ്രവർത്തനമായിരിക്കും. വ്യക്തിശുചിത്വത്തോടെ പരിസ്ഥിതി ശുചിത്വവും എല്ലാവരും ഉറപ്പുവരുത്തുക. ലോകത്തെത്തന്നെ സ്തംഭിപ്പിച്ച കൊറോണ എന്ന മഹാമാരിയെ നാം അഭിമുഖീകരിക്കുന്ന ഒരു വേളയാണിത്. ഇതിനാലകംതന്നെ രോഗപ്രതിരോധത്തിന്റെ മഹത്വം മനുഷ്യൻ മനസ്സിലാക്കിയിരിക്കുന്നു. രോഗപ്രതിരോധത്തിൽ ഒന്നായിരിക്കുന്ന ജനസമൂഹം പരിസ്ഥിതിയെ കൂടുതൽ തിരിച്ചറിയുന്നു. ഏതാനും ദിവസത്തിനകം കോടികളിറക്കി ശുചീകരണ പ്രവൃത്തി ചെയ്ത് ഗംഗാജലം ശുചിയാക്കിയിരുന്നു. നാളുകൾക്കിപ്പുറം ഡൽഹിയിൽ നീലാകാശം തെളിഞ്ഞു. പഞ്ചാബിൽ നിന്നും ഹിമാലയ നിരകൾ ദൃശ്യമായിരിക്കുന്നു. ഇതെല്ലാം ഒരു പാഠമാണ്. ഈ പാഠത്തെ തിരിച്ചറിയുക നമ്മുടെ ധർമ്മമാണ്. ഈ ധർമ്മം പാലിച്ച് മുന്നേറുക വിജയിക്കുക......

ആദിത്യൻ ടി.എസ്
10 സി ജി എസ് ആർ വി എച് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം