ജി എച്ച് എസ് എസ് വയക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സ്വതന്ത്രവിജ്ഞാനോത്സവം-2023 ഫ്രീഡം ഫെസ്റ്റ് പോസ്റ്ററുകൾ





വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ സ്വതന്ത്ര വിജ്ഞാനോത്സവം എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യും മറ്റു ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വിവിധ പരിപാടികൾ:
1. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം
ഹൈസ്കൂൾ ഭാഗത്തിലെ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി സ്വതന്ത്ര വിജ്ഞാനോത്സവം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകി.
2. സ്കൂൾ അസംബ്ലി
ആഗസ്റ്റ് ഒമ്പതാം തീയതി സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് മെമ്പർ ഫർഹ സ്വതന്ത്ര വിജ്ഞാനോത്സവം സന്ദേശം വായിച്ചു.
3. ഐടി കോർണർ
സ്വതന്ത്ര ഹാർഡ് വെയർ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഐടി കോർണർ സജ്ജീകരിച്ചത്.
* റോബോ ഹെൻ
*ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ
* ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്
* ഡാൻസിങ് എൽഇഡി
* ഇലക്ട്രോണിക് ഡൈസ്
4. ബോധവൽക്കരണ ക്ലാസ്
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെ അറിയിക്കുന്നതിന് കൈറ്റ് ലഭ്യമാക്കിയ മോഡ്യൂളുകളും പ്രസന്റേഷനും ഉപയോഗപ്പെടുത്തി കൈറ്റ് മാസ്റ്റർ, മിസ്ട്രസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.