ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ഇതും കടന്ന് പോവും..
ഇതും കടന്ന് പോവും..
ലോകമെങ്ങും ഭീതി പടർത്തുന്ന വാർത്തയാണ് കേട്ട് കൊണ്ടിരിക്കുന്നത്. വൈറസെന്ന ഇത്തിരിക്കുഞ്ഞൻ ഭൂമിയിലെ രാജാക്കന്മാരായ മനുഷ്യരെ വിറപ്പിക്കുകയാണ്.. നോവൽ കൊറോണ വൈറസെന്ന പുതിയയിനം വൈറസാണ് കോവിഡ് 19 ന് കാരണമാകുന്നത്. ചൈനയിലാണ് ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്.വളരെ പെട്ടന്ന് ഇത് ലോക രാജ്യങ്ങളിൽ പടർന്ന് പിടിക്കുകയാണ്. അപൂർവ്വം വൈറൽ അസുഖങ്ങൾക്ക് മാത്രമെ മരുന്ന് കണ്ട് പിടിച്ചിട്ടുള്ളു. രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്ന് മാത്രമാണ് ചെയ്യാൻ കഴിയുക. അഥവാ വന്നവർ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ശ്രദ്ധിക്കണം. സമ്പർക്കം വഴിയാണ് അസുഖം പകരുന്നതെന്നത് കൊണ്ടാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇത് കൊണ്ട് നല്ല ഫലമുണ്ടായി എന്നാണ് ഇപ്പോഴുള്ള വാർത്തകൾ. അത് കൊണ്ട് വീട്ടിൽ അടച്ചിരിക്കുമ്പോൾ ഒരു രസമില്ലെങ്കിലും, ശുചിത്വ ബോധത്തോടെ ജീവിച്ചാൽ ,സാമൂഹ്യ അകലം പാലിച്ചാൽ ഈ അസുഖത്തെ പിടിച്ച് കെട്ടാം. നല്ല ഒരു ലോകമുണ്ടാക്കാം, ഈ വിഷമകാലവും കടന്ന് പോകും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം