വിശ്വമൊക്കെയും അകലുകയാണിന്ന്
ചേർത്ത് വെച്ച കൈതാരകളെല്ലാം ജാലക
വാതിലിലേക്കുൾവലിഞ്ഞു
തെരുവുകളിലൊക്കെയാ വൈറസിൻ കണങ്ങൾ
ജീവനുകളേറെ കവർന്നെടുത്തു ചിരിക്കുന്നു
കാണുന്നതെല്ലാം കണ്ണീർകണങ്ങൾ മാത്രം
ഒത്തൊരുമിക്കാം നമുക്കി അതിജീവനത്തിൻ നാളുകളിൽ
കരുണയേകാം സഹജീവികൾക്ക് ഉറവ വറ്റാത്ത നന്മക്ക്
കൈ തൊടാതെ കാണാതെ ഏകനായ് ഏകാന്തവാസത്തിൽ തുടരാം....