ജി എച്ച് എസ്സ് ശ്രീപുരം/ജൂനിയർ റെഡ് ക്രോസ്/2025-26
| Home | 2025-26 |
ലഹരി വിരുദ്ധ ദിനം
ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനേഷ് വി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശ്രീരാജ് കുട്ടികൾക്ക് ലഹരിയെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസുകൾ നൽകി. പോസ്റ്റർ നിർമ്മാണം. ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സുംബാ ഡാൻസ് എന്നിവ ഇതോടൊപ്പം നടത്തുകയുണ്ടായി. പ്രധാനാധ്യാപകൻ ശ്രീ.അബ്ദുൾ സലാം പി.പി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പ്രത്യേകം പ്രശംസ പിടിച്ചു പറ്റി.