ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/നാട്ടുശ്രുതി

Schoolwiki സംരംഭത്തിൽ നിന്ന്
നാട്ടുശ്രുതി

നറുമണക്കടലേകുമെന്നെന്റെ നാട്
പൊന്നിൻ കതിരുകൾ
അണിയുന്ന നാട്
നാടായനാട്ടിന്റെ നൻമയാം
മക്കൾനമ്മളാണോ .....നറുമണക്കടലേകുമെന്നെന്റെ നാട്
പൊന്നിൻ കതിരുകൾ
അണിയുന്ന നാട്
നാടായനാട്ടിന്റെ നൻമയാം
മക്കൾനമ്മളാണോ .....
ഇത് നൻമയാം മക്കൾനമ്മളാണോ
പാറിയകലുന്ന മുത്തുകൾക്കറിയുമോ
നാടിൻ വീരചരിത്രം .....
ഈ നാടിൻ വീരചരിത്രം .....
നാടിൻ ഹൃദയത്തുടിപ്പുകളാണോ .....
അറിവിൻ വിളകൾ ചൊരിയും
പാഠശാലകൾ .....
ലോകമെന്തെന്നറിയാത്ത
ഞങ്ങൾക്കുനേരെ നാമെന്തെന്നു കാട്ടുന്ന
നമ്മുടെ സ്നേഹവിളക്കുകൾക്കഭിമാനമാണേ ....
കണ്ണീർപ്പുതപ്പകളല്ലന്റെ നാട്
മധുരഗാനത്തിന്റെ ശ്രുതികളാണേ .....
എന്റെ നാട്ടിൻ പുതുമണം
ചൊരിയുന്നുവെന്നും
നാടായനാട്ടിന്റെ ഓർമകൾക്കുള്ളിൽ
ഒന്നുമില്ലെന്റെ ജീവിതക്കൂട്ടിൽ .
നറുമണക്കടലേകുമെന്നെന്റെ നാട്
പൊന്നിൻ കതിരുകൾ
അണിയുന്ന നാട് ....
       
ഇത് നൻമയാം മക്കൾനമ്മളാണോ
പാറിയകലുന്ന മുത്തുകൾക്കറിയുമോ
നാടിൻ വീരചരിത്രം .....
ഈ നാടിൻ വീരചരിത്രം .....
നാടിൻ ഹൃദയത്തുടിപ്പുകളാണോ .....
അറിവിൻ വിളകൾ ചൊരിയും
പാഠശാലകൾ .....
ലോകമെന്തെന്നറിയാത്ത
ഞങ്ങൾക്കുനേരെ നാമെന്തെന്നു കാട്ടുന്ന
നമ്മുടെ സ്നേഹവിളക്കുകൾക്കഭിമാനമാണേ ....
കണ്ണീർപ്പുതപ്പകളല്ലന്റെ നാട്
മധുരഗാനത്തിന്റെ ശ്രുതികളാണേ .....
എന്റെ നാട്ടിൻ പുതുമണം
ചൊരിയുന്നുവെന്നും
നാടായനാട്ടിന്റെ ഓർമകൾക്കുള്ളിൽ
ഒന്നുമില്ലെന്റെ ജീവിതക്കൂട്ടിൽ .
നറുമണക്കടലേകുമെന്നെന്റെ നാട്
പൊന്നിൻ കതിരുകൾ
അണിയുന്ന നാട് ....
  

ദേവനന്ദ സി
8 എ ജി.എച്ച്. എസ്സ്.എസ്സ് മൊറാഴ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത