ഒരു അമ്മ തന്റെ കുഞ്ഞിനെ നോക്കും പോൽ
നിൻ ഉള്ളം കൈയിൽ എന്നെ വഹിച്ചു നീ
പുലർ കളത്തിൽ എന്നെ നോക്കി നീ
പ്രഭയോടെ പുഞ്ചിരിച്ചു.
എൻ സ്വപ്നത്തിനു നീ നിറങ്ങൾ നൽകി
സൂര്യ താപത്താൽ പൊള്ളുന്ന എന്നെ
കുളിർകാറ്റുപോലെ തലോടി പോയ്
ദാഹം ശമിക്കാൻ നീ തണുത്ത നീരായ്
എനിക്ക് വേണ്ടി നീ ഋതു കാലങ്ങൾ ഒരുക്കി
വൈകുന്നേരങ്ങളിൽ തനിച്ചിരിക്കുമ്പോൾ
വാക മരച്ചുവട്ടിൽ വന്നു കുഴലൂതി
എന്നിട്ടും കനത്ത പോലെ നിൻ
തലോടലിനെ ഞാൻ ഓരോന്നായി
വേദനിപ്പിച്ചു......