ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് അപ്പുവിന്റെ വീട്.മഹാവിക്യതിക്കാരനാണ് അപ്പു. അച്ഛനും അമ്മയും ജോലിക്കുപോയാൽ, ചേച്ചി സ്കൂളിലും പോയാൽ പിന്നെ അവൻ മുറ്റത്തും പറമ്പിലും ഓടിനടക്കും.ജോലിക്കാർ പറയുന്നത് ഒന്നും കേൾക്കില്ല.അങ്ങനെയിരിക്കെ മഴക്കാലമായി.ആരും കാണാതെ അവൻ മഴയത്ത് മുറ്റത്തും പറമ്പിലെ ചെളിയിലും കളിച്ച് ആകെ നനഞ്ഞു കുളിച്ചിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും അവന് നല്ല പനി.അടുത്ത ദിവസമായപ്പോഴേക്കും പനി കൂടി. ഡോകടററെ കാണിച്ചു. എലിപ്പനി ആയിരുന്നു. ജോലിത്തിരക്കിനിടയിൽ അച്ഛനും അമ്മയ്ക്കും അവനെ നന്നായി ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. ശുചിത്വത്തിന്റെ കാര്യത്തിലും വേണ്ടത്ര ശ്രദ്ധ ഉണ്ടായിരുന്നില്ല.ഇതെല്ലാം കൂടി യാണ് അപ്പുവിന് അസുഖംഇത്രയും കൂടിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം വളരെ ശ്രദ്ധിച്ചും ശുചിത്വത്തോടെ പരിചരിച്ചതിനാൽ അവന് രക്ഷപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ചു വന്നു. അതുകൊണ്ട് നമ്മൾ പരിസരശുചീകരണവും ശുചിത്വവും പാലിക്കണം. അല്ലെങ്കിൽ പലതരം പകർച്ചവ്യാധികൾ ഉണ്ടാകും. ശുചിത്വം എന്നതാകട്ടെ ആദ്യ പാഠം....

ഹർഷിത കെ
5 F ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ