ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/പേനയും പെൻസിലും

Schoolwiki സംരംഭത്തിൽ നിന്ന്
പേനയും പെൻസിലും

ഒരു ചിത്രകാരന്റെ വീട്ടിൽ പാവത്താനായ പെൻസിലും അഹങ്കാരിയായ പേനയും താമസിച്ചിരുന്നു.താനാണ് ഏറ്റവും വലിയവൾ എന്നായിരുന്നു പേനയുടെ വിചാരം.തരം കിട്ടിയാൽ പെൻസിലിനെ പേന പുച്ഛിച്ചു തള്ളും. ഭാര്യയുടെ മരണശേഷം തന്റെ ചിത്രരചന പാടേ ഉപേക്ഷിച്ചതായിരുന്നു.ചിത്രരചന ഉപേക്ഷിച്ചതിൽ പിന്നെ അയാൾ പേനയെ മാത്രമായിരുന്നു ഉപയോഗിച്ചത്.അതിന്റെ അഹങ്കാരവും പേനയ്ക്കുണ്ടായിരുന്നു. ആയിടെ ചിത്രകാരൻ വീടുവിട്ടെങ്ങോട്ടോ പോയി.അടുത്ത ദിവസം ഒരു എലി ആ വീട്ടിലേക്ക് കടന്നു വന്നു.വിശന്നു വലഞ്ഞെത്തിയ എലി അപ്പോഴാണ് ഗമയിൽ നില്ക്കുന്ന പേനയെ കണ്ടത്.ഈ പേനയെ തന്റെ കുട്ടികൾക്ക് കളിക്കാൻ കൊടുക്കാമെന്നും അതിന്റെ അഹങ്കാരം നിർത്താമെന്നും എലി കരുതി.അതിനായി പേനയെ പിടിക്കാൻ എലി വരുന്നത് കണ്ട പെൻസിൽ പേനയെ രക്ഷിക്കാൻ കടലാസ്സിൽ ഒരു പൂച്ചയുടെ ചിത്രം വരച്ചു.അതുകണ്ട് പേടിച്ച എലി ഓടെടാ ഓട്ടം.തന്റെ ജീവൻ രക്ഷിച്ച പെൻസിലിനെ ചേർത്തു പിടിച്ച് പേന പറഞ്ഞു.ഇന്നെനിക്ക് ഒരു കാര്യം മനസ്സിലായി, ഈ ലോകത്തെ ഏതൊരു വസ്തുവിനും അതിന്റേതായ മഹത്വമുണ്ടെന്ന്.......

ഐഷാദിയ
6A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ