ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

ചിത്തിരപുരം ഗ്രാമത്തിൽ ഒരു വലിയ ഇല്ലമുണ്ടായിരുന്നു. ഇല്ലത്ത് ഒരു അമ്മയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. ആ അമ്മയുടെ മകന്റെ പേരാണ് വിഷ്ണു. അവന്റെ അച്ഛൻ നേരത്തേ മരിച്ചു പോയിരുന്നു. അമ്മയ്ക്ക് മകനെയും മകന് അമ്മയെയും വളരെ ഇഷ്ടമായിരുന്നു. അവന്റെ ബന്ധുക്കളെല്ലാം വിദേശത്തുപോയി പഠിച്ച് ജോലി വാങ്ങിയവരായിരുന്നു. വിഷ്ണുവിനും അങ്ങനെ ആവാനായിരുന്നു ആഗ്രഹം. എന്നാൽ അവന്റെ അമ്മ അതിന് സമ്മതിച്ചിരുന്നില്ല. നമുക്ക് ഈ നാട്ടിൽ നിന്നും പഠിച്ച് ജോലി വാങ്ങിയാൽ മതി എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ വിഷ്ണുവും വളരെ വാശിക്കാരനായിരുന്നു. ഇതിനെച്ചൊല്ലി അവർ രണ്ടുപേരും വഴക്കുണ്ടാക്കുമായിരുന്നു.അങ്ങനെ ഒരു ദിവസം രാത്രിയിൽ വിഷ്ണു അമ്മ അറിയാതെ വീടുവിട്ടിറങ്ങി. നേരെ വെളുത്തു. ആ അമ്മ അവനെ കാണാതെ ഏറെ വിഷമിച്ചു. ആ സമയത്ത് വിഷ്ണുവിന് ഏകദേശം പതിനെട്ട് വയസ്സൊക്കെ കാണും. ആ അമ്മയ്ക്ക് വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അവനെ എനിക്ക് നഷ്ടപ്പെടുമെന്ന് വിചാരിച്ചിട്ടല്ലേ ഞാൻ അവനെ വിദേശത്തേക്ക് അയയ്ക്കാതിരുന്നത്.അങ്ങനെ അമ്മ ഒരോ കാര്യങ്ങളും ചിന്തിച്ചുകോണ്ട് ഇരിക്കാൻ തുടങ്ങി.ഊണും ഉറക്കവും ഇല്ലാതെ മകനെ കുറിച്ചുളള ചിന്ത മാത്രമായിരുന്നു മനസ്സിൽ അപ്പോഴേക്കും അവൻ മറ്റൊരു നാട്ടിൽ എത്തിപ്പെട്ടിരുന്നു അവൻ പല ജോലികളും ചെയ്ത് കാലം കടന്നു പോയി.പിന്നെ എപ്പൊയോ വിദേശത്തേക്ക് എത്തിപ്പെട്ടു അവൻ അവിടെ നിന്നും നല്ല വണ്ണം പഠിച്ച് ഒരു നല്ല ജോലിയും കിട്ടി എന്നാൽ ഒരിക്കൽ പോലും അവൻ അവന്റെ അമ്മയെ ഓർക്കാൻ ശ്രമിച്ചില്ല.ഒരു ദിവസം ഒരു ചെറുപ്പക്കാരൻ ഒരു വൃദ്ധയുടെ കൈയും പിടിച്ച് പോവുന്നത് അവൻ കണ്ടു.അവർ മകനോട് സങ്കടപ്പെട്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അപ്പോൾ വിഷ്ണു കാര്യം തിരക്കി. അമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ കൊണ്ട് പോവുകയാണെന്നായിരുന്നു അവന്റെ മറുപടി.അപ്പോൾ വിഷ്ണുവിന് വളരെ സങ്കടം തോന്നി.ഈ അമ്മയെ എനിക്ക് തരൂ. ഞാൻ നോക്കിക്കൊള്ളാം വിഷ്ണു പറഞ്ഞു. അങ്ങനെ അവൻ അവരെ അവന്റെ കൂടെ കൊണ്ടു പോയി. ഈ സമയത്തൊക്കെ വിഷ്ണുവിന്റെ അമ്മ അവന്റെ ഓർമ്മയുമായി കഴിയുകയായിരുന്നു. അവർ തൊടിയിലും തെങ്ങിൻ തോപ്പിലുമായി ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.ഒരു ദിവസം ആ അമ്മ സങ്കടങ്ങളെല്ലാം പറയാൻ ഒരു കൂട്ടിന് റോസാച്ചെടി നട്ടു. എന്നും അതിന് വെള്ളം നനച്ച് കൊടുക്കും.അത് വളർന്നു വലുതായി. ആ അമ്മ റോസാച്ചെടിയോട് പറഞ്ഞു. നിന്റെ മുകളിൽ പൂവിടുന്ന അന്ന് എന്റെ മകൻ വരും. അന്ന് അവൻ വന്നില്ലെങ്കിൽ പിന്നെ അവൻ ഒരിക്കലും വരില്ലെന്ന് ഉറപ്പിക്കാം. ആ സമയത്ത് വിദേശത്ത് കഴിയുന്ന വിഷ്ണുവിനോട് മുത്തശ്ശി ചോദിച്ചു. നിന്റെ അമ്മ എവിടെയാണെന്ന് അപ്പോഴാണ് അവന് അമ്മയെ ഓർമവന്നത്. അവന്റെ കഥ അവൻ മുത്തശ്ശിയോട് പറഞ്ഞു. നീ തെറ്റാണ് ചെയ്തത്. നീ അമ്മയെ പോയിക്കണ്ട് മാപ്പ് പറയണം. എന്ന് മുത്തശ്ശി പറഞ്ഞു. ആ സമയത്ത് നാട്ടിൽ അവന്റെ അമ്മ നട്ട ചെടിയിൽ ആദ്യമായി മൊട്ടിട്ടു. അമ്മയ്ക്ക് സന്തോഷമായി. മുത്തശ്ശിയുടെ മകൻ തന്റെ തെറ്റ് മനസിലാക്കി വിഷ്ണുവിന്റെ അടുത്തുനിന്നും കൂട്ടിക്കൊണ്ടുപോയി. അന്നു തന്നെ വിഷ്ണു അമ്മയുടെ അടുത്തേക്ക് പോകാൻ പുറപ്പെട്ടു. റോസാച്ചെടിയിൽ പൂ വിരിഞ്ഞു. വിഷ്ണുവിന്റെ അമ്മ റോസാച്ചെടി നോക്കിയില്ല. തന്റെ മകൻ വരുന്നതും നോക്കി അവർ ഉമ്മറത്തെ ചാരുകസേരയിൽ ഇരിപ്പായി. അപ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു. അമ്മയ്ക്ക് അത് ആരാണെന്ന് മനസ്സിലായില്ല. ആരാ? അമ്മ ചോദിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ വിളിച്ചു. അമ്മേ!. ആ അമ്മ കുറച്ചുനേരത്തേക്ക് സ്തംഭിച്ചു നിന്നുപോയി. അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റു വീണു. പെട്ടെന്ന് അവർ റോസാച്ചെടിയുടെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴുണ്ട് ആ ചെടിയിൽ ഒരു പനിനീർപൂവ് കാറ്റിൽ ആടി ഉലഞ്ഞു നിൽക്കുന്നു. അവർക്ക് അത് അവരെ നോക്കിച്ചിരിക്കുന്നതുപോലെ തോന്നി. വിഷ്ണു അതിന്റെ അടുത്തേക്ക് വന്നു. അവർ രണ്ടുപേരും കൂടി അതിനെ തലോടി. ഇനി ഞാൻ ഒരിക്കലും അമ്മയെ വിട്ടുപോവില്ല.ഇപ്പോൾ ഞാൻ ഡോക്ടർ ആണമ്മേ. എന്ന് വിഷ്ണു പറഞ്ഞപ്പോൾ അമ്മ അവനെ സന്തോഷത്താൽ തലോടി. അപ്പോൾ മുറ്റത്തെ റോസാച്ചെടിയുടെ മുകളിൽ സൂര്യന്റെ കിരണങ്ങളേറ്റ് അത് പുഞ്ചിരിയോടെ പ്രകാശിച്ചു നിന്നു.

അനുരന്യ ടി.കെ
6 A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ