ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/എന്റെ പൂച്ചക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂച്ചക്കുട്ടി

സൂര്യൻ കിഴക്കുദിച്ചു .കിളികൾ മരക്കൊമ്പിലിരുന്ന് ചിലയ്ക്കാനാരംഭിച്ചു. ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റ് പല്ലുതേച്ച്‌ വരാന്തയിൽ പോയി ഇരുന്നു. എന്നത്തെയും പോലെ ഇന്നും ആ പൂച്ച എന്റെ മുറ്റത്ത് കൂടെ അപ്പുറത്തെ വീട്ടിലേക്ക് പോയി. എന്നെ അതിന് പേടിയില്ല എന്നാൽ അച്ഛനെ കണ്ടാൽ അത് പേടിച്ചോടും. അമ്മ അടുക്കളപ്പുറത്തിരുന്ന് മീൻ മുറിക്കുമ്പോൾ അത് അമ്മയുടെ മുന്നിൽ വന്നിരിക്കും. എന്റെ അനിയൻ കണ്ണന് അതിനെ വല്ല്യ ഇഷ്ടമാണ്. ഞാൻ വരാന്തയിൽ നിന്ന് പതിയെ മുറ്റത്തിറങ്ങി എന്റെ പൂച്ചെടികളൊക്കെ ഒന്ന് നോക്കി. അപ്പോഴതാ അപ്പുറത്തെ വീട്ടിലേക്ക് പോയ പൂച്ച തിരിച്ച് ഇങ്ങോട്ടു തന്നെ ഓടി വരുന്നു. എനിക്ക് അപ്പോഴൊന്നും മനസ്സിലായില്ല, പിന്നെ കാര്യം മനസ്സിലായി. ഒരു വെളുത്ത നായ അതിനെ ഓടിച്ചതാണ്. പൂച്ചയുടെ പുറകെ വന്ന ആ നായയെ ഞാൻ കല്ലെറിഞ്ഞ് ഓടിച്ചു. ആ പൂച്ച എന്നെ ദൂരെ നിന്നൊന്ന് നോക്കി. അതിന് രണ്ട് കുട്ടികളുണ്ട് ഒന്ന് കറുത്തതും മറ്റൊന്ന് വെളുത്തതും. അപ്പോഴാണ് അമ്മയുടെ വിളി, "മോനെ വന്ന് ചായ കുടിക്ക്ഞാൻ പറഞ്ഞുഅമ്മേ ഞാനിതാ എത്തി", ഞാൻ കൈ കഴുകി ചെന്ന് ചായ കുടിച്ചു. കണ്ണൻ എന്നോട് പറഞ്ഞു അവന് ആ പൂച്ചയെ വളർത്തണമെന്ന്. എനിക്ക് സമ്മതമാണ് എന്നാൽ അച്ഛൻ സമ്മതിക്കില്ല. ദിവസങ്ങൾ കടന്ന് പോയ് ക്കൊണ്ടിരുന്നു. ഈയിടെ ആയിട്ട് പൂച്ചയെയും അതിന്റെ കുട്ടികളെയും കാണുന്നില്ല. ഞാൻഎല്ലായിടത്തും നോക്കി ,വെറുതെയിരിക്കുമ്പോൾ അതിനെക്കുറിച്ച് എനിക്ക് ഓർമ്മ വരും. എനിക്കും കണ്ണനും വളരെ വിഷമമായി. എവിടെയാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. അങ്ങനെ ഒരു ദിവസം രാവിലെ ഞാൻ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. പെട്ടെന്ന് ഒരു പൂച്ചയുടെ ശബ്ദം എവിടെ നിന്നോ ചെവിയിൽ എത്തി. ഞാൻ പത്രം താഴെ വെച്ച് ചുറ്റുമൊന്ന് നോക്കി , ആരെയും കാണുന്നില്ല ഞാൻ വീണ്ടും വായിക്കുവാൻ തുടങ്ങി. അപ്പോഴെനിക്ക് ആ പൂച്ച ചെയ്യുന്ന കുസൃതികൾ ഓർമ്മ വന്നു. ഞാനൊരു ദീർഘശ്വാസമെടുത്ത് പുറത്ത് വിട്ടു. ഞാൻ പത്രം താഴെ വച്ച് പുറത്തേക്ക് നോക്കിയപ്പോൾ അത്ഭുതപ്പെട്ടു പോയി.ഇത്ര നാളും കാണാതായ എന്റെ പൂച്ചക്കുട്ടിയതാ മുറ്റത്തിരിക്കുന്നു. ഞാൻ അകത്ത് പോയി കണ്ണനെ പുറത്തേക്ക് വിളിച്ച് കൊണ്ടുവന്നു. അവനും ഈ കാഴ്ച കണ്ട് വളരെ സന്തോഷമായി. ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പൂച്ചയുടെ മുഖത്തും ചെറിയൊരു പുഞ്ചിരി കളിയാടുന്നത് ഞാൻ കണ്ടു. അത് പതിയെ ഓലക്കൂട്ടത്തിനിടയിലേക്ക് പോയി, ഞങ്ങൾ അത് നോക്കി നിന്നു.

കെ.എസ്. പ്രാണരൂപ്
6എ ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ





 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ