ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
കൈകൾ സോപ്പ് കൊണ്ട്നാം ഇടക്കിടക്ക് കഴുകണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തു ചേരൽ നിർത്തണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറക്കണം
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
ഭയപ്പെടേണ്ട സ്വന്തമായ് ചികിത്സയും വേണ്ട
ഹെൽത്തിൽ നിന്നും ഹെല്പിനായ് ആളുകളെത്തും
ആംബുലൻസിൽ ആസ്പത്രിയിൽ പോവുക വേണം
ബസ്സിലേറി പൊതു ഗതാഗതത്തിലില്ല യാത്രകൾ