പ്രഭാതത്തിൽ.....
കൊന്നപ്പൂക്കൾ ചിരിക്കുന്നു
വിഷുവിനെ വരവേൽക്കാൻ
പറിക്കാൻ ആരാരുമില്ല
ഭീകരമാം മഹാമാരി തന്നെയെങ്ങും...
കണികണ്ടുണരാൻ കണിവെള്ളരിയില്ലാ
കൈ നീട്ടം വാങ്ങാൻ കാശുമില്ലാ.
പുത്തൻ പുടവയില്ല ,വിഷു സദ്യയില്ല ,
ആഹ്ലാദമില്ല ,ആറാട്ടുമില്ല
ഭീകരമാം മഹാമാരി തന്നെയെങ്ങും...
ഒഴിഞ്ഞു കിടക്കുന്ന വീഥികളും
വിജനമാം കളിക്കളങ്ങളും
അടഞ്ഞു കിടക്കുന്നു കടകളാകെ.
ഭീകരമാം മഹാമാരി തന്നെയെങ്ങും...
ജീവനുകൾ പൊലിയുന്നു
ജനങ്ങൾ ഭയന്നൊളിക്കുന്നു
അകത്തളങ്ങളിൽ
ഭീകരമാം മഹാമാരി തന്നെയെങ്ങും...