കൊറോണാ കാലം
കൊറോണ പടരും എന്ന പേടിയിൽസ്കൂൾ അടച്ചപ്പോൾ ആദ്യംവളരെ സന്തോഷം തോന്നി. ഇനി എപ്പോഴും കളിക്കാം എന്ന് വിചാരിച്ചു. എന്നാൽ പേടിച്ച്  ആരും പുറത്തിറങ്ങാതെ   വന്നപ്പോൾ എനിക്കും കുറച്ച് പേടി തോന്നി.  കൂട്ടുകാരുടെ ഒപ്പം കളിക്കാൻ പറ്റാത്തതിലുള്ള ഉള്ള സങ്കടവും ഉണ്ടായിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയാൽ വീട്ടുകാരുടെ ചീത്ത പറച്ചിലും കൈ കഴുകാനുള്ള ഉപദേശവും  കേട്ടു. എന്നാലും  കൊറോണ ആർക്കും പടരാതെ അടുത്തകൊല്ലം സ്കൂൾ തുറക്കുവാനും കൂട്ടുകാരെ കാണാനും ഞാൻ കാത്തിരിക്കുന്നു.
നിദ ഫാത്തിമ
2എ ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം