ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/മുത്തശ്ശിമാവും കൂട്ടുകാരും

മുത്തശ്ശിമാവും കൂട്ടുകാരും      

ഒരു മാമ്പഴക്കാലം .മുത്തശ്ശിമാവിൽ തേനൂറും മാമ്പഴങ്ങൾ നിറഞ്ഞു .ചിന്നുവും കൂട്ടുകാരും മുത്തശ്ശിമാവിന്റെ അരികിലെത്തി .അണ്ണാനും കാക്കയും തത്തയും മുത്തശ്ശിമാവിൽ കൂടുകൂട്ടിയിരുന്നു .കൂടാതെ കുഞ്ഞനുറുമ്പും അമ്മുപൂമ്പാറ്റയും അവിടെ എത്തിയിരുന്നു .മുത്തശ്ശിമാവ് എല്ലാവർക്കും നിറയെ മാമ്പഴം നൽകി.എല്ലാവരും വയറുനിറയെ മാമ്പഴം തിന്നു. കുട്ടികൾക്ക് സന്തോഷമായി. മാങ്ങയണ്ടികൾ നട്ടുവളർത്താൻ അവർ തീരുമാനിച്ചു. അണ്ണാനും തത്തയും കാക്കയും കുഞ്ഞനുറുമ്പും അവരോടൊപ്പം ചേർന്നു . അവർ ഒരുമിച്ചു മാങ്ങയണ്ടികൾ നട്ടു. ഒരുപാടു പുതിയ മാവുകളുണ്ടായി. ചിന്നുവിനും കൂട്ടുകാർക്കും പുതിയ കൂട്ടുകാരെ കിട്ടുകയും ചെയ്തു.അവർ എല്ലാവരും സന്തോഷത്തോടെ കളിച്ചുരസിച്ചു.

ജിൻഷ.എം
1 B ജി .എം.എൽ .പി .എസ് .കാരകുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ