ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ Be together

Schoolwiki സംരംഭത്തിൽ നിന്ന്
Be together...


കൂട്ടുകാരുമൊത്ത് ആർത്തുല്ലസിച്ച് ആനന്ദിച്ച് ആഘോഘമാക്കേണ്ട ഈ അവധിക്കാലത്ത് നാം ഇപ്പോൾ കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന കോവിഡ് 19 എന്ന മഹാമാരിയെ പേടിച്ച് വീട്ടിൽ തന്നെ അടങ്ങിക്കൂടിയിരിക്കുകയാണ്. മാമ്പഴത്തോേപ്പുകളും ,പൂന്തോട്ടങ്ങളും ,ഊഞ്ഞാലുകളും കളിസ്ഥലങ്ങളു കമല്ലാം കുട്ടികളില്ലാതെ നിശബ്ദമായിരിക്കുന്നു.. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ഈ രോഗം പകരുമെന്ന കാരണത്താൽ നാം ആവ ശ്യസാധനങ്ങൾ വാങ്ങാനോ, ആശുപത്രിയിലോ മറ്റോ പോകാനോ മാത്രമേ ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നുള്ളൂ., ചൈനയിൽ നിന്നാണ് ഈ വൈറസ് ഉത്ഭ വിച്ചത്.എന്നാൽ ഇന്ന് ഈ മഹാമാരി ലോകത്താകമാനം പടർന്ന് പിടിച്ചിരിക്കുന്നു. വികസനത്തിൽ ഏറ്റവും മുൻപന്തിയിലാണെന്ന് പറഞ്ഞ് അഹങ്കരിച്ച രാജ്യങ്ങളും സംസ്ഥാനങ്ങളും ഇന്ന് രോഗികളെ പരിചരിച്ചും, മൃതദേഹങ്ങളടക്കം ചെയ്തും വീർപ്പുമുട്ടുകയാണ്.. ദിവസം തോറും ആയിരക്കണക്കിനു പേർ മണ്ണിനടിയിൽ നാമാവശേഷമായിത്തീരുന്നു.... ഈ രോഗമുള്ള ഒരാൾ സ്പർശിച്ച സ്ഥലത്ത് നമ്മൾ തൊടുമ്പോഴോ ,തുമുമ്പോഴോ, നമ്മളുമായി അടുത്ത് ഇടപഴകുമ്പോഴുമൊക്കെയാണ് ഈ വൈറസ് നമ്മളിലേക്കെത്തുന്നത്.. നമ്മുടെ കൈകളിൽ ഈ വൈറസ് തങ്ങി നിൽക്കുകയും പിന്നീട് ആ കൈ നമ്മൾ മൂഖത്തു തൊടുമ്പോൾ നമ്മൾക്കും രോഗമുണ്ടാകുന്നു. അതു കൊണ്ടു തന്നെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകണം.കൂടാതെ പുറത്തു പോവുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു പരിധി വരെ കോവിഡിനെ നമുക്ക് തടയാം.ഓരോ മനുഷ്യനും വ്യക്തി ശുചിത്വം പാലിക്കണം.താൻ നന്നാവുന്നതിനോടൊപ്പം തന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നതും വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ്...

പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ, ഈ കണ്ണിൽ കാണാത്ത പഞ്ചസാരത്തരിയെക്കാളും ചെറിയ വൈറസ് ലക്ഷക്കണക്കിനു പേരെയാണ് കൊന്നൊടുക്കിയത്... നമ്മുടെ നാട്ടിലെ ഒരു പാട് പേർ ഇന്ന് വിദേശത്തും അയൽ രാജ്യങ്ങളിലും ഒക്കെ ഈ രോഗംമൂലംബുന്ധിമുട്ടുകയാണ്.കൂടാതെ ഒരു പാട് പേർ സ്വന്തം നാട്ടിലേക്കു വരാനും കൊതിക്കുന്നുണ്ട്. നമ്മളെല്ലാവരും കൂടെ ഒറ്റക്കെട്ടായി നിന്നാൽ വളരെ വേഗം ഈ രോഗത്തെ ഉന്മൂലനം ചെയ്യാം .നമ്മുടെ കേരളത്തിന്റ വസ്ഥ എടുത്ത് നോക്കിയാൽ നാം രോഗപ്രതിരോധനത്തിൽ ഏറ്റവും മുന്നിൽ തന്നെ നിൽക്കുന്നുണ്ട്.. നമുക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സർക്കാരും പോലീസുകാരും ആരോഗ്യ പ്രവർത്തകരും കേരളത്തിന്റെ പ്രസക്തി വാനോളമുയർത്തിയവരാണ്.. രോഗ പ്രതിരോധത്തിൽ കേരളം സ്വീകരിച്ച രീതി ഇന്ന് ലോകമെമ്പാടും മാതൃകയിക്കിയിരിക്കുകയാണ്.. ഈ മഹാ ഭീതിയിലും സന്തോഷത്തിന്റെ ചെറു കണിക നമ്മളിലിഹ്ളാദം പരത്തുന്നു.... കോവിഡ് മൂലം മരണമടഞ്ഞ ലക്ഷക്കണക്കിനു പേരെ ഈ നിമിഷം നമുക്ക് സ്മരിക്കാം...... അതോടൊപ്പം ആകാശത്തെയും അലകടലിനേയും തോൽപ്പിക്കുന്ന സ്വരത്തിൽ നമുക്ക് ഒന്നിച്ച് വിളിച്ചു പറയാം... മഹാപ്രളയത്തേയും നിപാ എന്ന മഹാ രോഗത്തെയും അതിജീവിച്ച ഞങ്ങൾ കേരളീയർ ഈ മഹാമാരിയെയും അതിജീവിക്കും ഒറ്റക്കെട്ടായ്, കരങ്ങൾ ചേർത്ത് പിടിക്കാതെ, അകലം പാലിച്ച്...... കീഴടക്കും നമ്മുടെ ലോകവും കൊരോണ വൈറസിനെ.... തീർച്ചയായും നമ്മൾ അതിജീവിക്കും... എല്ലാ പ്രതിസന്ധിയും മറികടന്ന് നമ്മൾ നമ്മളായി മാറും.........


REVATHI V V
10 C ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം