ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ എന്റെ സ്വർഗം

എന്റെ സ്വർഗം

കണ്ണടച്ചു തുറക്കുമ്പോഴേക്കും ഓരോ ദിവസവും പിന്നിട്ടു കൊണ്ടിരിക്കുകയാണ്. അർത്ഥമല്ലാത്ത അനേകം ദിവസങ്ങൾ. ഒരു നാൾ അർത്ഥമില്ലാത്ത ഈ ദിവസങ്ങളെ അർത്ഥമൂർണമാക്കാൻ ഞാൻ തീരുമാനിച്ചു.മുഖ്യമന്ത്രി പറഞ്ഞതുപോലെ പ്രകൃതിയെ പച്ചക്കറി കൃഷി കൊണ്ട് അലങ്കരിക്കാൻ തീരുമാനിച്ചു.ഇപ്പോൾ ഞാൻ വീട്ടുമുറ്റത്ത് ഒരു സ്വർഗം തീർത്തു കൊണ്ടിരിക്കുന്നു.

കൃഷിഭവനിൽ നിന്നും കിട്ടിയ വെണ്ട, തക്കാളി, പച്ചമുളക്, വഴുതന എന്നിവ കൊണ്ട് ഞാൻ എന്റെ കൃഷി ആരംഭിച്ചു. അർത്ഥമില്ലാത്ത ദിവസങ്ങളിൽ ഇന്നെനിക്ക് കൂട്ടിന് ഈ സുന്ദരികളായ പച്ചക്കറിതൈകൾ ഉണ്ട്. കുളിർമ നിറഞ്ഞ പ്രഭാതത്തിൽ ഞാൻ വീട്ടുമുറ്റത്ത് ഞാൻ വീട്ടുമുറ്റത്ത് കിളച്ചുമറിക്കാൻ തുടങ്ങി. അങ്ങനെ മണ്ണിനെ ഒന്നുണർത്തി. ശേഷം ഒരു സ്പൂൺ എടുത്ത് മണ്ണിൽ ഒരു ചെറു കുഴിയുണ്ടാക്കി. പിന്നെ സ്പൂണിന്റെ മറു ഭാഗം കൊണ്ട് മുളക് ചെടിയെ വേരോടെ ഇളക്കിയെടുത്ത് ദൈവത്തെ മനസിൽ ധ്യാനിച്ച് ആ സുന്ദരിയെ മണ്ണിൽ നട്ടു.അങ്ങനെ ഒരു ഭാഗത്ത് പച്ചുമുളക് കൊണ്ടൊരു കൊച്ചു സ്വർഗം തീർത്തു.മനസാകെയൊരു സന്തോഷം. വഴുതനയെയും ഉശിരുള്ള വെണ്ടയെയും ഇതുപോലെ നട്ടു. വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് അല്പം കോഴിക്കാഷ്ടം എടുത്ത് മണ്ണിൽ ഇട്ട് കുഴച്ച് ചിട്ടയിൽ നിറച്ചു.മാനം നോക്കി നിൽക്കുന്ന തക്കാളി സുന്ദരിയെ ചട്ടിയിൽ നട്ടു. ശേഷം ചെടികൾക്ക് ആട്ടിൻ പിട്ടം ഇട്ടു കൊടുത്തു.വെള്ളമൊഴിച്ച് സദാ സമയവും പരിപാലിക്കുകയാണ് ഞാനിവരെ ഇപ്പോൾ. കറിവേപ്പ് വീട്ടിൽ മുൻപേ ഉണ്ടായിരുന്നു. കൂട്ടത്തിൽ അതിനെയും പരിപാലിക്കാൻ തുടങ്ങി. ഇന്ന് ഈ ചെടികൾ ആണ് എന്റെ നേരം പോക്ക്. സൂര്യൻ അസ്തമിച്ചാൽ ഞാനിപ്പോൾ ഉദയം നോക്കി നിൽക്കുകയാണ്........


അഫ്സൽ എ
9 GVHSS Madikai II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം