ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതിയിലേക്ക് ഇറങ്ങിചെന്ന് പരിസ്ഥിതിയെ കുറിച്ചുള്ള ഓരോ പുതിയ കാര്യങ്ങളും അന്വേഷികുമ്പോൾ നമ്മുടെ മുന്നിലേക്ക് വിസ്മയങ്ങളുടെ മായാലോകമാണ് തുറക്കുന്നത്. ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി. അനുദിനം ഈ കൗതുകം വർധിക്കുന്നു. പരിസ്ഥിതി അത്ഭുതങ്ങള്ളുടെ മായലോകമാണ്. വൈവിദ്ധ്യങ്ങൾ ഉൾക്കൊണ്ടിരിക്കുകയാണ് പരിസ്ഥിതി. ഇവിടെത്തെ വിഭവങ്ങളുടെ സംരക്ഷകരാണ് നാം. ഇവിടെ നടക്കുന്ന ഓരോ പ്രതിഭാസവും നമ്മെ അത്ഭുതത്തിന്റെ ലോകത്തേക്ക് നയിക്കുന്നു. പരിസ്ഥിതി ജൈവ സമ്പന്നമാണ്. ഇവിടുത്തെ പുഴ, മല, വയൽ എല്ലാം വളെരെ മനോഹരമാണ്. നാം മനുഷ്യൻ ഇന്ന് പരിസ്ഥിതിയാകുന്ന അമ്മയെ നശിപ്പിക്കുന്നും. പുഴ ഇപ്പോൾ മാലിന്യ കുമ്പാരമാണ്.നല്ല തെളിനീർ ഒഴുകിയ പുഴയിൽ ഇപ്പോൾ മാലിന്യം ഒഴുകുന്നു. തലയെടുപ്പോടെ എഴുന്നള്ളതിന്ന് തയ്യാറായ നെറ്റിപട്ടം ചൂടിയ ആനയെപോലെ ജൈവ സമ്പന്നമായ പച്ചപ്പാർന്ന കുന്നുകൾ നിലംപരിശാക്കി. പ്രകൃതി വിഭവമായ വെള്ളം, വായു, മണ്ണ് എന്നിവയും മലിനമാക്കുന്നു. നമ്മുടെ ഈ ഭൂമിയിൽ ആകെ ഉള്ളതിന്റെ വെറും തുച്ഛമായ ശതമാനമാണ് നമുക്ക് ലഭിക്കുന്ന ശുദ്ധ ജലതിന്റെ അളവ്. അത് നമ്മൾ മലിനമാക്കുന്നു. ഇപ്പോൾ നമ്മൾ ശുദ്ധവായു ശ്യാസിക്കുന്നില്ല. മണ്ണിന്റെ ഗുണം നഷ്ട്ടമായി. പരിസ്ഥിതിയാകുന്ന അമ്മയെ സംരക്ഷിക്കാം. അത് നമ്മുടെ ഉത്തരവാദിത്തമാണ്.

നിഥുന കെ പി
8 B ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ