ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഞങ്ങളുടെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക്

ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി

അന്താരാഷ്ട്ര സ്കൂൾ

അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക
                    തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് ഏറ്റവും വലിയ ഒരംഗീകാരമായി കണക്കാക്കാവുന്നതാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറയപ്പെടുന്നു
                   പ്രവർത്തിപരിചയമേള, ഐ.ടി.മേള തുടങ്ങിയവയിൽ തുടർച്ചയായി സബ്‍ജില്ലാ ഓവറോൾ കിട്ടിയിട്ടുള്ള ഒരു സ്‍കൂളാണിത്. സംസ്ഥാന- ദേശീയ തലങ്ങളിലടക്കം സമ്മാനങ്ങൾ പലതിനും ലഭിച്ചിട്ടുണ്ട്.

കുട്ടികൾക്കുള്ള അംഗീകാരങ്ങൾ

               ഒരു സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിടത്തെ കുട്ടികൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ വളരെ വിലപ്പെട്ടതാണ്. കൽപ്പകഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള നിരവധി നേട്ടങ്ങൾ കൊണ്ട് സ്കൂളിന് അഭിമാനമായവരാണ്. ഇവിടെ എല്ലാ കാര്യങ്ങളും ഇപ്പോൾ ചേർക്കാൻ കഴിഞ്ഞിട്ടില്ല. പല വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല എന്നതാണ് കാരണം. ലഭ്യമാകുന്ന മുറയ്ക്ക് അവയെല്ലാം ഇതിലേക്ക് കൂട്ടിച്ചേർക്കുന്നതാണ്.

സ്പോർട്‌സ്

സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം
                എടുത്തുപറയാവുന്ന നിരവധി മുന്നേറ്റങ്ങൾ സ്പോർട്സ് രംഗത്ത് നടത്തിയിട്ടുള്ള ഒരു സ്കൂളാണ് കല്പകഞ്ചേരി സ്കൂൾ. വിവിധ ഇനങ്ങളിൽ കൽപ്പകഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹം അംഗീകരിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത്, സിനിമാതാരങ്ങൾ, എം.എൽ.എ.  എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ കൽപ്പകഞ്ചേരി യുടെ കായികരംഗത്തെ വിജയത്തെ അഭിനന്ദിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലടക്കം സ്കൂളിലെ കുട്ടികൾക്ക് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം അംഗം ആയിട്ട് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റിലെ വേഗതയേറിയ താരം എന്ന നിലയിൽ അമീർ സുഹൈൽ  നേട്ടം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന പൈക്ക ഫുട്ബോൾ ടീം അംഗമായി മുഹമ്മദ് ഫർഹാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പോകുന്നു കൽപകഞ്ചേരി സ്കൂളിലെ സ്പോർട്സ് രംഗത്തുള്ള വലിയ നേട്ടങ്ങളുടെ കഥ

ശാസ്ത്രമേള

സംസ്ഥാന ശാസ്ത്രമേള
           എല്ലാവർഷവും ശാസ്ത്രമേളയിൽ നിരവധി കുട്ടികൾ പങ്കെടുക്കാറുണ്ട് പല വിഭാഗങ്ങൾക്കും സമ്മാനങ്ങൾ കിട്ടാറുണ്ട്. ഒന്നാംസ്ഥാനം അടക്കം സമ്മാനങ്ങൾ പലപ്പോഴും കിട്ടിയിട്ടുണ്ട്. പ്രവർത്തി പരിചയമേള, ഐ.ടി. മേള തുടങ്ങിയ ഇനങ്ങളിൽ മിക്കവാറും എല്ലാ വിഭാഗങ്ങളിലും കുട്ടികൾ പങ്കെടുത്തു പോന്നിരുന്നു. നിരവധി ഇനങ്ങൾക്ക് പങ്കെടുത്തിരുന്നു എന്നതിനുപുറമേ തുടർച്ചയായ വർഷങ്ങളിൽ രണ്ടിനും ഓവറോൾ ട്രോഫികൾ ലഭിക്കുകയും ചെയ്തിരുന്നു.
           ശാസ്ത്രമേളയുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യശാസ്ത്രക്വിസ്, ഗണിതശാസ്ത്ര ക്വിസ് തുടങ്ങിയവയ്ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.

ഐ.ടി. മേള

2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ
           ഇവിടെ ഇടത് വശത്ത് കാണുന്നത് സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.( 2014,2015,2016 എന്നീ വർഷങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും 2017,2018 എന്നീ വർഷങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും ). 
           ഐടി മേളയിൽ സംസ്ഥാനതലത്തിൽ അടക്കം വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. മൾട്ടിമീഡിയ പ്രസന്റേഷന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് കിട്ടിയിട്ടുമുണ്ട്. സബ്ജില്ലാ തലത്തിൽ ഇതേ വിഭാഗത്തിൽ അഞ്ച് തവണ ഒന്നാം സ്ഥാനം തുടർച്ചയായി കിട്ടിയിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കിട്ടിക്കൊണ്ടിരുന്ന മറ്റിനങ്ങൾ ഡിജിറ്റൽ പെയിൻറിങ്, ഐ.ടി. ക്വിസ് തുടങ്ങിയവയാണ് ഐ.ടി. പ്രോജക്റ്റിന് ജില്ലാ തലത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും കിട്ടിയിട്ടുണ്ട്.

പ്രവർത്തിപരിചയ മേള

             പ്രവർത്തി പരിചയ മേളയിൽ കുറെ വർഷങ്ങൾ തുടർച്ചയായി ഓവറോൾ ഒന്നാംസ്ഥാനം കിട്ടിക്കൊണ്ടിരുന്ന ഒരു സ്കൂളാണിത്. സംസ്ഥാനതലത്തിൽ അടക്കം എ ഗ്രേഡും സമ്മാനങ്ങളും നേടാൻ സ്കൂളിന് ആയിട്ടുണ്ട്. ജില്ലാതലത്തിലും  പ്രവർത്തിപരിചയമേളയിൽ നിരവധി സമ്മാനങ്ങൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.

കലാമേള

             ഗ്രൂപ്പ് ഇനങ്ങളുടെ പങ്കാളിത്തമായിരുന്നു പൊതുവേ കുറവായി കണ്ടിരുന്നത്. എന്നാൽ ഈവർഷം ഗ്രൂപ്പിനങ്ങളിൽ പലതിലും പങ്കെടുത്തു. മിക്കവാറും ഇനങ്ങൾക്ക് സമ്മാനവും ഉണ്ടായിരുന്നു കോൽക്കളി ഒപ്പന തുടങ്ങിയ മത്സരങ്ങൾക്ക് ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടുവാൻ കഴിഞ്ഞു.

സബ്‌ജില്ലാ കലാമേള

        കഴിഞ്ഞ വർഷത്തെ സബ്‌ജില്ലാ കലാമേളയുടെ ഭാഗമായ അറബിക്ക് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു. സബ്‌ജില്ലാ കലാമേളയിൽ ഓവറോൾ അഞ്ചാം സ്ഥാനം ലഭിച്ചു. 

ജില്ലാ കലാമേള

       കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിൽ കോൽക്കളിക്കും ഒപ്പനയ്ക്കും കാവ്യകേളിക്കും ഒന്നാം സ്ഥാനം, അതിനുമുൻപത്തെ ജില്ലാ കലാമേളകളിലും പലവിഭാഗങ്ങൾക്കും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഉദാഹരണമായി ചെറുകഥ, പെൻസിൽ ഡ്രോയിംങ്ങ് തുടങ്ങിയവ.

സംസ്ഥാന കലാമേള

സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ്