ജി. യു പി സ്ക്കൂൾ, നടുവട്ടം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കാനനച്ചോല ഇക്കോക്ലബ്ബ്&സീഡ് ക്ലബ്ബ്

എൽ പി ,യ‍ു പി വിഭാഗങ്ങളിൽ നിന്നായി 2024-25 അധ്യയന വർഷത്തിൽ 120 വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൽ അംഗങ്ങളാണ്.നല്ലൊര‍ുകാർഷിക സംസ്ക്കാരം ക‍ുട്ടകളിലെത്തിക്ക‍‍ുക ,പരമാവധി ജൈവ പച്ചക്കറികൾ ലഭ്യമാക്ക‍ുകഎന്ന ലക്ഷ്യങ്ങളോടെജൈവകൃഷി നടത്തി വര‍ുന്ന‍ു.ഞങ്ങള‍ുടെ കൃഷിത്തോട്ടത്തിൽ ചീര,വെണ്ട,പയർ,ചേന,പപ്പായ,തക്കാളി,കയപ്പ,പടവലം,കറിവേപ്പില,പച്ചമ‍ുളക്.................എന്നിവ കൃഷി ചെയ്യ‍ുന്ന‍ു.അധ്യാപകർ,വിദ്യാർത്ഥികൾ,പി ടി എ, എം പി ടി എ, എസ് എം സി ക‍ൂട്ടായ്മയ ഈ കൃഷിയ്ക്ക് പിന്നിൽ കാണാം.കഴിഞ്ഞ വർഷങ്ങളിൽ മാതൃഭ‍ൂമി സീഡിന്റെനിരവധി പ‍ുരസ്കാരങ്ങൾ സ്ക‍ൂളിനെ തേടിയെത്തിയിട്ട‍ുണ്ട്.