ജി. യു. പി. എസ്. വല്ലച്ചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുവിദ്യാലയസംരക്ഷണയജ്ഞം

രാവിലെ അസംബ്ളിയിൽ ഹെഡ്‌മിസ്സ്‌ ശ്രീമതി ബീനാഭായ്‌ എൻ.ജി. ഗ്രീൻ പ്രോട്ടോക്കോളിനെക്കുറിച്ച് സംസാരിച്ചു. 10.30ന് പഞ്ചായത്ത് പ്രസിഡണ്ട് സോഫി ഫ്രാൻസിസ്,പഞ്ചായത്ത്മെമ്പർമാരായ ഡെല്ലിആൻറണി,രമപ്രകാശൻ എന്നിവരും രക്‌ഷിതാക്കളും,എസ്. എം.സി.അംഗങ്ങളും പൂർവ്വ വിദ്യാർഥികളും സ്ക്കൂൾഗ്രൗണ്ടിൽ ഒത്തുകൂടി.ശ്രീമതി സോഫി ഫ്രാൻസിസ് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എൻ.എൻ.വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ക്കൂളിന്റെ മികവിനു വേണ്ടി പരിശ്രമിക്കാൻ തീരുമാനിച്ചു.സ്റ്റാഫ് സെക്രട്ടറി.എം.ജയം നന്ദി പറഞ്ഞു.തുടർന്ന് എല്ലാവരും കൂടി സ്ക്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

പ്രവേശനോൽത്സവം

ജി.യു.പി.എസ് വല്ലച്ചിറയിലെ പ്രവേശനോൽത്സവം പ്രൗഡഗംഭീരമായി നടന്നു. പ്രവേശനോൽത്സവ പരിപാടികൾ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ. എൻ മനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ ശ്രീ. സിജോ എടപ്പിള്ളി അധ്യക്ഷനായിരുന്നു. കുട്ടികളെ മധുരവും കളർപെൻസിലും ബലൂണും നൽകി സ്വഗതം ചെയ്തു.

കുഞ്ഞുമക്കൾക്ക് സ്വാഗതം
പ്രവേശനോൽസവ ഉദ്ഘാടനം

സ്വാതന്ത്ര്യത്തിൻെ്റ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിൻെ്റ അമൃത മഹോത്സവത്തിൻെ്റ ഭാഗമായി നടന്ന കയ്യൊപ്പ് ശേഖരണത്തിൻെ്റ ഉദ്ഘാടനം , പി. ടി. എ പ്രസിഡൻ്റ ശ്രീ. സിജോ ഇടപ്പിള്ളി നിർവഹിച്ചു. തുടർന്ന് എല്ലാ വിദ്യാത്ഥികളും രക്ഷിതാക്കളും, അധ്യാപകരും കൈയ്യൊപ്പ് ചാർത്തി.

കയ്യൊപ്പ് ശേഖരണം








ജി. എൽ. പി. എസ് വല്ലച്ചിറയിലെ സ്വാതന്ത്ര്യദിനാഘോഷം പ്രൗ‍ഢഗംഭീരമായി നടന്നു. വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ. എൻ മനോജ് മുഖ്യപ്രഭാഷണം നടത്തി. പി. ടി. എ പ്രസിഡൻ്റ ശ്രീ. സിജോ ഇടപ്പിള്ളി അധ്യക്ഷനായിരുന്നു. ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി.ത്രേസ്യാമ്മ സി.ടി ദേശീയ പതാക ഉയർത്തി. മധുരം വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ ആഘോഷ പരിപാടികൾ നടന്നു.

സ്വാതന്ത്ര്യദിനം