ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതിക്കൊരു പുതുജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്കൊരു പുതു ജീവൻ

സകലമാം ജീവനുകൾക്കുമായി
സർവ്വതുംകൊ ണ്ടും കൊടുത്തുമായി
സത്യത്തോടെന്നും ഒരുമയായി
സന്തോഷമായെന്നും ഒന്നിച്ചൊന്നായ്
സങ്കീർണ്ണമായൊന്നുമില്ലാത്തോരായ്
പ്രകൃതിയും മനുഷ്യനും ഇഴുകിച്ചേർന്നായി
സൗഹൃദമായിക്കഴിഞ്ഞിടവേ....


ഞാനെന്നഹങ്കരിക്കുന്നവനായി
ഞാൻ തന്നെ സകലതും ആയിടാനായ്
ചാഞ്ഞും ചെരിഞ്ഞും ഒളിഞ്ഞുമായി
ക്രൂരതയായി പോറ്റമ്മയോടായ്


മലകൾ, കുന്നുകൾ എണ്ണമറ്റ, തണ്ണീർത്തടങ്ങളും
ഒന്നൊന്നായി, വഴിമാറി കോൺഗ്രീറ്റ് പാളികൾക്കായ്
വറ്റീ വരണ്ടു നദീ ജലവും


ആവാസമാകെയും കൈക്കലാക്കി
ആട്ടുന്നു ജീവ ജന്തുക്കളെയും
അറിയുന്നു സ്വാർത്ഥനാം മർത്ത്യനിപ്പോൾ
എത്തുന്നു പ്രകൃതി തൻ തിരിച്ചടികൾ


കൂട്ടമായെത്തുന്നു
കൊറോണ വൈറസ്
കോവിഡ് പത്തൊമ്പതെന്നോമനപ്പേർ
കൊണ്ടും കൊടുത്തും
കൊലവിളിയായ്
കലിതുള്ളിപ്പായുന്നു
കാലനായി..


വൈറസിൻ സങ്കീർണ്ണമാം നാളുകൾ
വൈരങ്ങളില്ല വെറുപ്പുമില്ല
ഒത്തിരി സ്നേഹവും ഒരുമയോടായ്
ഒന്നിച്ചു പോരാടും നാളിതിപ്പോൾ ..


തിക്കിത്തിരക്കില്ലാ.. തെരുവുകളായി
കൊട്ടിയടച്ചിട്ടു വ്യവസായങ്ങൾ
മായുന്നു ഓസോണിൻ ഓട്ടകളും
അണുവോളമില്ല വിഷപ്പുകകൾ


പുഴകളും നദികളും
കായലുകൾ, തെളിനീരുമായി ഇന്നൊഴുകിടുന്നു
പ്ലാസ്റ്റിക്കിൻ മാലിന്യമേതും ഇല്ലാ- തവരടച്ചിരിപ്പല്ലോ
കൂട്ടിനുള്ളിൽ


കാട്ടിൻ ഉടമകൾ
ഉണർന്നിടുന്നു
ഉത്സാഹരായി മദിച്ചിടുന്നു
തോക്കില്ല മഴുവില്ല കുഴികളില്ല
ഒച്ചയനക്കങ്ങളേതുമില്ല


കക്കും കാപാലികർ ഒന്നുമില്ല
വണ്ടികളേതുമേ ചീറുന്നില്ല
എല്ലാം കൊറോണ പിടിച്ചു കെട്ടി
തടവിലാം ആളുകൾ ഭയചകിതരായ്


പറവകളെങ്ങും പറന്നു പാടി
ഭീതിയൊഴിഞ്ഞതാ ആടിടുന്നു
കണ്ണിനും കാതിനും ഇമ്പം കൂട്ടും
ഇത്തരം കാഴ്ചകൾ കാണുന്നേറെ


കടന്നു കയറ്റത്തിൻ ആധിക്യത്താൽ
ആസന്നമായ അസന്തുലനം,
ആശങ്കയേറ്റാതെ
തുലനമെല്ലാം
തിരികെപ്പിടിക്കുവാനായിടുമോ
പുതുജീവനേകുവാനായിടുമോ .....??

 


ഇബ്ത്തിസാം കോർമത്ത്
5 ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത