ജി. യു. പി. എസ്. ഒളരിക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ് ലോകത്തെ വിഴുങ്ങുന്ന കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്- ലോകത്തെ വിഴുങ്ങുന്ന കോവിഡ് 19

ചൈനയിലെ ഹൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിൽ പൊ'ിപ്പുറപ്പെ'തും നിയന്ത്രണാതീതമാംവിധം വിവിധ രാജ്യങ്ങളിലേയ്ക്ക് പടർുകൊണ്ടിരിക്കുതുമായ കൊറോണ വൈറസ് മനുഷ്യന്റെ നിസ്സഹായാവസ്ഥയ്ക്ക് അടിവരയിടുു. 2019 നോവൽ കൊറണ വൈറസ് എ് നാമകരണം ചെയ്ത രോഗം ഇക്കഴിഞ്ഞ ഡിസംബറിലായിരുു ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട്ത്. 'കിരീടം' എ് അർത്ഥം വരു കൊറോണ വൈറസ് കേരളത്തിലുമെത്തി. ഇതിന് പ്രധാന കാരണം വിദേശികളുടെ ആഗമനമായിരുു. വിദേശികളുമായുള്ള സമ്പർക്കത്തിലൂടെ നാട്ടിലുള്ളവർക്കും രോഗലക്ഷണങ്ങൾ കാണ്ടുതുടങ്ങി. തുടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, രാജ്യാർത്തികൾ, ഗതാകതം, കുട്ടികളുടെ പരീക്ഷകൾ തുടങ്ങിയവയെല്ലാം മാറ്റിവെയ്ക്കുകയും അടച്ചിടുകയും ചെയ്തു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ജനതാകർഫ്യുവിന് ആഹ്വാനം ചെയ്തു. എല്ലാവരും വീടുകളിലിരു് കൊറോണ വൈറസിനെ അതിജീവിക്കാനൊരുങ്ങി. കൈകൾ ഇടയ്ക്കിടെ 20 സെക്കന്റ് നേരം കഴുകുകയും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും, ബന്ധുക്കളിൽനിും സുഹൃത്തുക്കളിൽനിും സാമൂഹിക അകലം പാലിക്കുകയും, അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുകയും, പുറത്തിറങ്ങുമ്പോൾ മാസ്‌ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് വായ് മൂടുകയും, പൊതുസ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ ആളുകൾ കൂടുത് നിരോധിക്കുകയും ചെയ്തു. കൊറോണ പടരു കാലഘ'ത്തിൽ ഞങ്ങൾ വീടുകളിലിരു് മാതാപിതാക്കളോടൊപ്പം വിവിധ കളികളിൽ ഏർപ്പെടുകയും ഒരുമിച്ച് പാചകം ചെയ്യുകയും, രാത്രി കാലങ്ങളിൽ രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഏപ്രിൽ 5-ന് രാത്രി 9:00 മുതൽ 9:09 വരെ ഇരുട്ടിനെ അതിജീവിക്കാനായി വീട്ടിലെ ലൈറ്റുകൾ ഓഫ് ചെയ്ത് വിളക്ക് കത്തിച്ച് കൊറോണ വൈറസിനെ തുരത്താൻ തീരുമാനിച്ചു. കൊറോണ കാലഘട്ടം നിരവധി പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കി. ജോലിയ്ക്ക് പോകാൻ സാധിക്കാതെ വീട്ടിലിരിയ്‌ക്കേണ്ടി വത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമായി. പനി, ചുമ, തലവേദന എീ രോഗലക്ഷണങ്ങൾ ഉള്ളവർ റിപ്പോർട്ട് ചെയ്ത് രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മൂലം ലോകത്ത് 70,000-ൽ അധികം പേർ മരണപ്പെടാൻ ഇടയായി. വൃദ്ധജനങ്ങൾക്കായി ഭക്ഷണസാധനങ്ങൾ വീ'ിലെത്തിച്ചു. കൊറോണയ്ക്ക് ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്. രാത്രിയും പകലുമില്ലാതെ നമുക്കായി അഹോരാത്രം കഷ്ടപ്പെടു ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സദ്ധസേവകർ തുടങ്ങിയവർക്കായി നമുക്ക് പ്രാർത്ഥിക്കാം; അവരോടൊപ്പം സഹകരിക്കാം. കൊറോണ വൈറസിനെ ഈ ഭൂമുഖത്തുനിു തയെും തുരത്തുവാനായി നമുക്ക് ഒറ്റക്കെ'ായി നിൽക്കാം. അതിനായി സാമൂഹിക അകലം പാലിക്കാം. കോവിഡ് 19 എ മഹാമാരി ഒരു ഓർമ്മയായി അവശേഷിക്കാനായി പ്രാർത്ഥിക്കാം. മുൻകരുതലുകളെടുക്കാം. പുത്തൻപ്രതീക്ഷകൾ നമുക്ക് പങ്കിടാം ഒറ്റക്കെട്ടായി.

സരിഗ കെ എസ്
6. B ജി. യു. പി. എ സ് ഒളരിക്കര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം