ജി. ബി. യു പി. എസ്. എത്തനൂർ/അക്ഷരവൃക്ഷം/സൗഹൃദം സാന്ത്വനം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം സാന്ത്വനം
അയിഷയും ഗൗരിയും കൂട്ടുകാരികളായിരുന്നു .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ അവർ ഒരേ ക്ലാസ്സിലായിരുന്നു .ക്ലാസ്സിലും അവർ അടുത്തടുത്താണിരുന്നത് .ഗൗരിയേക്കാൾ നന്നായി പഠിക്കുന്നത് അയിഷയാണ് .പക്ഷെ അവർ തമ്മിൽ ഒരിക്കലും പിണങ്ങാറില്ല .രണ്ടു പേരുടെയും വീട്ടുകാരും നല്ല സൗഹൃദത്തിലായിരുന്നു .അയിഷയുടെ വാപ്പ വിദേശത്തായിരുന്നു .അങ്ങനെയിരിക്കെ അയിഷയുടെ വാപ്പ വിദേശത്തു നിന്ന് വന്നു . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു പനി വന്നു.

പകർച്ചവ്യാധിയുടെ വാർത്തകൾ പത്രങ്ങളിൽ വന്നു തുടങ്ങിയിരുന്നു . ആരോഗ്യപ്രവർത്തകർ അയിഷയുടെ വീട്ടിലെത്തി വാപ്പയെ മാറ്റിത്താമസിപ്പിക്കാൻ ആവശ്യപ്പെട്ടു .അയൽക്കാരും ബന്ധുക്കളും അവരെ അകറ്റിനിർത്താനും ഭയത്തോടെ സമീപിക്കാനും തുടങ്ങി . അയിഷയുടെ കുടുംബം ആകെ ഒറ്റപ്പെടുന്നു .അയിഷയുടെ ചുറുചുറുക്കും ഉത്സാഹവും പോയി.

ഇതറിഞ്ഞ ഗൗരി വല്ലാത്ത സങ്കടത്തിലായി .അവൾ തന്റെ വീട്ടുകാരെ ഇക്കാര്യമൊക്കെ അറിയിച്ചു .ഗൗരി പറഞ്ഞതറിഞ്ഞ് അവളുടെ അച്ഛൻ അവളോട് പറഞ്ഞു ,ഞാൻ ഹോസ്പിറ്റലിൽ പോയി അന്വേഷിക്കാം നീ അയിഷയെ വിളിച്ചു പറയൂ...അതനുസരിച്ചു ഗൗരി അവളെ വിളിച്ചു ആശ്വസിപ്പിച്ചു .നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട ,അച്ഛൻ ആശുപത്രിയിൽ പോകുന്നുണ്ട് .അവിടുത്തെ വിവരങ്ങൾ തിരക്കി വരും.

അയിഷേ നീ പാത്രത്തിൽ വായിച്ചില്ലേ ഈ അസുഖത്തെക്കുറിച്ച്, കൊറോണ എന്ന വൈറസിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതിന്റെ ലക്ഷണം എന്ന് പറയുന്നത് പനിയും ചുമയും തൊണ്ടവേദനയും ശ്വാസതടസ്സവും ജലദോഷവുമാണ് .ഈ അസുഖമുള്ള എല്ലാവർക്കും ഈ രോഗം പോസിറ്റീവ് ആവണമെന്നില്ല .നിന്റെ അച്ഛൻ വിദേശത്തുനിന്നു വന്നതുകൊണ്ടും പനി വന്നതുകൊണ്ടുമാണ് ആരോഗ്യപ്രവർത്തകർ മാറിത്താമസിക്കാൻ പറഞ്ഞത് ,കാരണം മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് എളുപ്പത്തിൽ പടർന്നു പിടിക്കുന്ന ഒരു മാരക രോഗമാണിത്.എന്നിരുന്നാലും ഈ അസുഖമുള്ളപ്പോൾ ആളുകൾ പരസ്പരം ഇടപഴകാതെ അകലം പാലിച്ചിരുന്ന് ,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മാറാവുന്നതേ ഉള്ളു .അതുകൊണ്ട് നീ പേടിക്കേണ്ട ... എത്ര മാരകമായ രോഗങ്ങൾ വസുരി പോലെയുള്ളവ തുടച്ചുനീക്കിയ രാജ്യമാണ് നമ്മുടേത് .പതിനാലു ദിവസം കഴിഞ്ഞു നിന്റെ അച്ഛൻ തിരിച്ചു വരും .അതിനുവേണ്ടി നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം എന്ന് പറഞ്ഞു ഗൗരി ഫോൺ വെച്ചു.

അയിഷയെ ആശ്വസിപ്പിക്കുമ്പോഴും ഗൗരിയുടെ മനസ്സിൽ ആശങ്കയായിരുന്നു .അതുതന്റെ വാക്കുകളിൽ വരാതെ ഗൗരി നോക്കി. അവരുടെ സൗഹൃദം അത്രയും ആഴമേറിയതാണ് .ഇടയ്ക്കിടയ്ക്ക് ഗൗരി അയിഷയെയും,അയിഷ ഗൗരിയേയും വിളിക്കും . ഗൗരിയുടെ വാക്കുകൾ ആയിഷക്കു അവളുടെ എല്ലാ ദുഃഖങ്ങളും അലിഞ്ഞു പോവുന്നവയായിരുന്നു.

അങ്ങനെ പതിനാലുദിവസം കഴിഞ്ഞു .അവളുടെ അച്ഛൻ ആശുപത്രിയിൽനിന്നും തിരിച്ചു വന്നു .അതിനിടക്ക് LSS റിസൾട്ടും വന്നു . അയിഷ ഉയർന്ന മാർക്കോടെ പരീക്ഷ പാസ്സായിരിക്കുന്നു .ഗൗരി അയിഷയെ കാണാൻ വന്നു . അവർ പരസ്പരം കണ്ടപ്പോൾ എന്തു പറയണമെന്ന് രണ്ടുപേർക്കും നിശ്ചയമില്ല .രണ്ടുപേരുടെയും കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണീർമുത്തുകൾ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
ആദില ഫാത്തിമ എം
4ബി ജി.ബി.യു.പി.എസ് എത്തനുർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ