ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുത്തശ്ശി സ്‌കൂൾ

കേരളത്തിൽ പൊതുവെ ജാതിയമായ ചിന്തകൾ വേർതിരിവുകളും നിലനിന്നിരുന്ന കാലഘട്ടം ആയിരുന്നു അത്.ഗുരുകുല രീതിയിലുള്ള ഒരു ആശാൻ പള്ളിക്കൂടം അന്ന് പെരിങ്ങോട്ടുകരയിൽ  നിലനിന്നിരുന്നു. ആശാൻറെ വീട്ടിലെത്തി എഴുത്തും കണക്കും സംസ്കൃതവും പഠിക്കുന്ന രീതിയായിരുന്നു അത്.മിക്കവാറും ജനങ്ങൾ നിരക്ഷരരായിരുന്നു. താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു. സ്വാതന്ത്ര്യം എന്ന ആശയം ജന മനസ്സുകളിലേക്ക് വെളിച്ചം തുടങ്ങിയ കാലഘട്ടത്തിൽ പലയിടങ്ങളിലും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ തലപൊക്കി തുടങ്ങി.ഈ സാഹചര്യത്തിലാണ് പെരിങ്ങോട്ടുകരയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാഭ്യാസം സ്ഥാപിക്കപ്പെട്ടത്.

    തിരുവാണിക്കാവ് ക്ഷേത്രത്തിന് അടുത്തായി സ്ഥിതി ചെയ്തിരുന്നത് കൊണ്ട് തിരുവാണി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ പേര്  എ. വി. പ്രൈമറി വിദ്യാലയം എന്നായിരുന്നു. ആംഗ്ലോ വെർണക്കുലർ എന്നതിന്റെ ചുരുക്ക പേരാണ് എ. വി. എന്ന് കരുതപ്പെടുന്നു.ഈ വിദ്യാലയം അനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. അമ്പലത്തിനോട് ചേർന്ന് കിടക്കുന്ന നായർ തറവാട്ടുകാരാണ് വിദ്യാലയത്തിന് ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത്. പ്രൈമറി സ്കൂളിലെ പ്രഥമ  അധ്യാപകന്റെ പേരു അറിയാൻ കഴിഞ്ഞിട്ടില്ല. ഏകദേശം നാല്പതോളം കുട്ടികൾ ഇവിടെ ആദ്യവർഷം പ്രവേശനം നേടിയതായി രേഖകൾ വെളിപ്പെടുത്തുന്നു.

1919 ജൂൺ മാസത്തിൽ ഈ വിദ്യാകേന്ദ്രം ലോവർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. അവിടെനിന്നും 11 വർഷത്തിനുശേഷം 1930 ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്ന് പെരിങ്ങോട്ടുകരയിലും പരിസരപ്രദേശങ്ങളും വേറെ ഹൈസ്കൂൾ ഇല്ലായിരുന്നു.

1930 - 40 കളിലും പെരിങ്ങോട്ടുകര സ്കൂളിന്റെ പെരുമ കൊച്ചി രാജ്യത്തെങ്ങും പരന്നു.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന്റെ ഫലമായിട്ടാണ് അത്. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് ഊർജം പകരാൻ കേരളത്തിൽ എത്തിയ മഹാത്മാഗാന്ധി ഈ സ്കൂളിനോട് ചേർന്ന് കി ടുക്കുന്ന തിരുവാണിക്കാവ് ക്ഷേത്രത്തിന്റെ ആൽത്തറയിൽ നിന്ന് ജനങ്ങളോട് സംസാരിച്ചിട്ടുണ്ട് എന്ന് കേട്ട് അറിഞ്ഞവർ പറയുന്നു.1936 മുതൽ വിദ്യാർത്ഥി പ്രസ്ഥാനം ശക്തമായി ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗങ്ങളായിരുന്ന ശ്രീ. കെ.ഈശൻ, ടി. ഡി. ഗോപി മാസ്റ്റർ,ടി.എൻ. നമ്പൂതിരി,കെ. ജി. ദാ മോദരൻ എന്നിവരും അയിത്തം എന്ന അനാചാരത്തിനെതിരെ പ്രതികരിക്കാൻ ആത്മബലം കാണിച്ച  തൊപ്പിയിൽ ബാഹുലേയൻ, തൊപ്പിയിൽ ശങ്കരൻ, കാരണയിൽ കുഞ്ഞിരാമൻ തുടങ്ങിയവരോടൊപ്പം ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്നും ഊർജ്ജവും കരുത്തും ആർജിച്ചിട്ടുള്ളവരാണ്.

1956ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ഉടലെടുക്കുന്ന കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ ഏകദേശം 3000 വിദ്യാർത്ഥികൾ പഠിച്ചിരുന്നു.1962 ലോവർ പ്രൈമറി വിഭാഗം പ്രത്യേകമായി മാറ്റി ഒരു പ്രധാന അധ്യാപകന്റെ ചുമതലയാക്കി. ആൺകുട്ടികളോടൊപ്പം നിരവധി പെൺകുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി വിദ്യാലയത്തിൽ എത്തിച്ചേർന്നു.1990ൽ ഈ വിദ്യാലയം മുത്തശ്ശി ശതാബ്ദി ആഘോഷിച്ചു.  ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂൾ വികസന സമിതിയുടെ പൂർവിദ്യാർഥി സംഘടനയും ആണ്.