ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/രോഗ സഞ്ചയം : പ്രതിരോധവൽകരണം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ സഞ്ചയം : പ്രതിരോധവൽകരണം     
             ഒരു വ്യക്തിയുടെ ജീവവിഹായസിനുള്ളിൽ അനശ്വരവും അനർഗളവുമായ ഒട്ടനവധി നിമിഷങ്ങൾ കടന്നുപോകുന്നത് സർവ്വസാധാരണമാണ്. അവരുടെ ജീവിതം സമൂഹത്തിൽ നിലനില്ക്കാൻ ആരോഗ്യമുള്ള ശരീരം അനിവാര്യമാണ്. മനുഷ്യന്റെ ശരീരത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും നടപ്പാക്കുന്നതും മനുഷ്യർ തന്നെയാണ്. ഏത് രോഗത്തിനുള്ള ആദ്യ പ്രതിരോധം വ്യക്തിയുടെ ഉള്ളിൽ തന്നെ പിറവികൊള്ളുന്നതാണ്. ചുരുക്കത്തിൽ രോഗം വന്ന് ചികിത്സിക്കുന്നതിനേ ക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം.   ഓരോ വ്യക്തിയുടെയും ആരോഗ്യ കാര്യങ്ങളിൽ മങ്ങലേൽക്കാനുള്ള സുപ്രധാന കാരണം വ്യക്തിശുചിത്വം, സാമൂഹിക ഇടപെടലുകൾ മോശമായ ഭക്ഷണ ശീലങ്ങൾ എന്നിവയാണ്. രോഗം മറികടക്കാൻ ഒട്ടേറെ മാർഗ്ഗങ്ങളുണ്ടെങ്കിൽ പോലും ചില സാഹചര്യത്തിൽ അത് പ്രാവർത്തി കമാകാതെ പോകുന്നു. അത്തരമൊരവസരത്തിലാണ് നാമിന്ന് ചെന്ന് പെട്ടിരിക്കുന്നത്. ലോകത്തെ ഭീതിയിലാഴ്ത്തിയ ഭീകരമായ ഒരു വൈറസ് രോഗമാണ് കൊറോണ . ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രാണൻ കൈക്കലാക്കി കൊണ്ട് ആ മഹാമാരി അതിന്റ പ്രയാണം തുടരുന്നു. ഇതിനെ ഒരു വിധം മറികടക്കാൻ നാം മാനവർ ശ്രമിക്കുന്നുണ്ടെങ്കിൽ പോലും മുഴുവനായി അതിനെ ഇല്ലാതാക്കാൻ സാധിക്കുന്നില്ല. സമൂഹമൊന്നാകെ ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഏത് രോഗത്തെ വേണമെങ്കിലും മറികടക്കാമെന്ന് 2018- 19 വർഷത്തിൽ നമ്മെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പിടികൂടിയപ്പോൾ നാം നമ്മുടെ ഭരണകൂടം  തെളിയിച്ചതാണ്. പ്രതിരോധം കൊണ്ട് കാവൽ വളയം സൃഷ്ടിച്ച നമുക്ക് ഏത് മഹാമാരിയേയും പ്രതിരോധിക്കാൻ കഴിയുക തന്നെ ചെയ്യും.. പ്രതിവിധി കണ്ടെത്താത്ത കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക നിയന്ത്രണം തന്നെയാണ് ആദ്യ പ്രതിരോധം. സാമൂഹിക അകലം പാലിച്ചു കൊണ്ട് . പരസ്പരം ആശയ വിനിമയം നടത്തികൊണ്ട്  ഈ രോഗത്തെ തുരത്താൻ നമുക്ക് കഴിയുന്നതാണ്. എന്തിനെയും എതിരിടാൻ തനിക്ക് സാധിക്കും എന്ന കാഴ്ചപ്പാടാണ് രോഗത്തെ ശമിപ്പിക്കുന്നതും. എഡ്വ ഡ് ജന്റർ പെനിസിലിയം എന്ന പദാർത്ഥത്തിൽ നിന്നുമാണ് ഇതിനുള്ള ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയത്. മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരച്ചെത്തിയ എത്രയോ ആളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. വ്യക്തികളുടെ സമാശ്വസിപ്പിക്കലും രോഗിയുടെ ആത്മവിശ്വാസവും പ്രധാനം.നാം ഓരോരുത്തരും നമുക്ക് മാത്രം വേണ്ടിയല്ല സമൂഹത്തി വേണ്ടി കൂടിയാണ് എന്ന കാഴ്ചപാടാണ് നമ്മിലുണ്ടാവേണ്ടത്.രോഗ ഭീതിയില്ലാത്ത ഒത്തൊരുമിച്ച് കൈകൾ കോർത്ത് നടക്കാൻ കഴിയുന്ന സമൂഹത്തിന്റെ പുന:സൃഷ്ടിക്ക് വേണ്ടിയാകട്ടെ നമ്മുടെ ഓരോരുത്തരുടെയും വിലയേറിയ സമയം.


രേവതി എം
10 ബി ജി എച്ച് എസ് എസ് മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം