ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/കോവിഡ്19 - ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19 - ശുചിത്വം.      
          നാം നിത്യജീവിതത്തിൽ ഏറെ പ്രാധാന്യം കല്പിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്നാണ് കൂടുതലായി രോഗങ്ങൾ ഉണ്ടാകുന്നത്. ഇത് വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്.. കൊറോണ അഥവാ കോവിഡ്19 പോലെ തന്നെ വളരെ മുൻപും നാം കുറെ മഹാമാരികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഉത്ഭവം ശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്നാണ്..പണ്ട് കാലത്താണെങ്കിൽ മണ്ണ് കൊണ്ടുള്ള വീടിന്റെ തറയൊക്കെ എലികളൊക്കെ തുരന്നും മറ്റു ജന്തുക്കളൊക്കെ വീട്ടിലേക്ക് കയറിയും മറ്റും പല തരത്തിലുള്ള രോഗം വരാൻ കാരണമാവാറുണ്ട്. കൂടാതെ കുറെ അംഗങ്ങൾ തിങ്ങി നിറഞ്ഞ് ജീവിക്കുന്നതും രോഗം പകരാനും സാധ്യത ഏറെയാണ്. കൂടാതെ ശുചിത്വം പാലിക്കുന്നതിലും പിന്നിലാണ്. വഴിയോരങ്ങളിൽ തുപ്പുകയും നഖം വെട്ടാതെയും കൈ കഴുകാതെയും നടക്കുന്നതും രോഗം വരാൻ സാധ്യത കൂടുന്നു.എന്നാൽ ഇന്ന് വീടുകളിൽ അംഗസംഖ്യ കുറഞ്ഞു. വീടുകൾക്ക് മതിലുകൾ വന്നു. എല്ലാവരും അകലം പാലിക്കുന്നു. എന്നാൽ ഇന്ന് നമ്മൾ ചെയ്യുന്ന മറ്റൊരു കാര്യം ബന്ധുക്കളയോ സുഹൃത്തുക്കളെയോ കണ്ടാൽ ആലിംഗനം ചെയ്യുകയും കെെ കൊടുക്കുകയും ചെയ്യുന്നത് നാം ഒഴിവാക്കേണ്ടതാണ്. വ്യക്തിശുചിത്വം പാലിക്കണം.ദിവസവും രണ്ട് നേരം കുളിക്കുക., സൂര്യ പ്രകാശത്തിൽ വസ്ത്രങ്ങൾ ഉണക്കിയെടുക്കുക , ആഴ്ചയിലൊരിക്കൽ നഖംവെട്ടുക, ഇതൊക്കെ നാം കൃത്യമായി പാലിക്കണം. നാം നന്നായാലേ നമുക്ക് മറ്റുള്ളവരെ നന്നാക്കാൻ പറ്റുകയുള്ളൂ. വീടിന് പുറത്ത് പോകുമ്പോൾ പാദരക്ഷ ഉറപ്പാക്കുക. ഭക്ഷണത്തിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. വീടിന് പുറത്ത് പോയി വന്നാൽ കൈകൾ സാനിറ്ററൈസർ, സോപ്പ്, ഹാൻഡ് വാഷ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് വൃത്തിയാക്കുക. Break the chain എന്ന വാക്യം നമ്മൾ എല്ലാവരും പാലിക്കുക. നിയന്ത്രണാതീതമായാൽ ഈ മഹാമാരിയെ തുരത്താൻ നമുക്ക് പ്രയാസമായിരിക്കും. അതുകൊണ്ട് നമുക്ക് ഇപ്പഴേ ജാഗ്രത പുലർത്തണം. നമുക്ക് താങ്ങായി നിൽക്കുന്ന ആരോഗ്യമന്ത്രി ' മുഖ്യമന്ത്രി, ഡോക്ടർമാർ നഴ്സ് മാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കാം. വ്യക്തിശുചിത്വം പാലിക്കാം , സമൂഹത്തിൽ നിന്ന് അകന്ന് നിൽക്കാം , വീട്ടിലിരിക്കാം , ഈ മഹാമാരിയെ നാം അതിജീവിക്കും. ഉറപ്പ്.
ശ്രേയ .എം.
8 ബി ജി എച്ച് എസ് എസ് മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം