ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം - ജുൺ - 26

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ച് GHSS കുട്ടമത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.SPC, ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ വത്സരാജൻ കട്ടച്ചേരി സ്വാഗതമോതിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി .സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. 9 D ക്ലാസിലെ വിനയ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദേവദാസ് മാസ്റ്റർ, സുവർണ്ണൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, തമ്പായി ടീച്ചർ, ഹേമ മാലിനി ടീച്ചർ , വിദ്യ ടീച്ചർ, അഞ്ജന ടീച്ചർ,മഞ്ജുഷ ടീച്ചർ, മഞ്ജുളാ ദേവി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ഹൈഫാ മറിയം വഹാബി ചടങ്ങിന് നന്ദി പറഞ്ഞു.