ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അക്ഷരവൃക്ഷം/ യുഗങ്ങളുടെ മുഖം

Schoolwiki സംരംഭത്തിൽ നിന്ന്
യുഗങ്ങളുടെ മുഖം

നമ്മുടെ ഭൂമി അന്ന് എത്ര സുന്ദരമായിരി ക്കാം.പ്രകൃതിയുടെ താളത്തിലലിഞ്ഞൊ ഴുകുന്ന പുഴ.സൂര്യപ്രഭയെ ഏറ്റുവാങ്ങി തലയാട്ടുന്ന പുൽ നാമ്പുകൾ. സ്വർണ്ണ ക്കതിരണിഞ്ഞ പാടത്തിൻറെ കാവൽക്കാ രായ കർഷകർ.ചെമ്പരത്തിപ്പൂവിൻെറ കവിളിൽ മുത്തമിടുന്ന സൂചിമുഖികൾ. കോഴിക്കുഞ്ഞുങ്ങളിൽ കണ്ണുംനട്ടു പറ ക്കുന്ന പ്രാപ്പിടിയൻ.തള്ളക്കോഴിക്ക് സൂ ചന നൽകുന്ന കാടുമുഴക്കി. പ്രകൃതിയു ടെ ശാലീനതയെ വിളിച്ചറിയിക്കുന്നപോ ലെ പറക്കുന്ന വെൺകൊക്കുകൾ.

ഇന്നു നാം കാണുന്നതോ പ്രകൃതിയുടെ മറ്റൊരു മുഖം.മനുഷ്യബുദ്ധിയുടേയും ശാസ്ത്രലോകത്തിൻറെയും കഴിവിലുള്ള ഡിജിറ്റൽ യുഗം.രണ്ട് കരിങ്കൽ ചീളുകളു രസി തീ കണ്ടെത്തിയ നരബുദ്ധിയിൽ നിന്നും അന്യഗ്രഹജീവികളെ തേടിയുള്ള അന്വേഷണത്തിലേക്കെത്തിയിരിക്കുന്നു മാനവരുടെ വളർച്ച.എങ്കിലും നമ്മൾ ശരിയായ പാതയിൽക്കൂടിത്തന്നെയാ ണോ പോകുന്നത് .സുഖസൗകര്യങ്ങളുടെ വളർച്ചയാൽ നാം നമ്മളിലൊതുങ്ങിപ്പോ യില്ലേ.രണ്ടു നില മാളിക വീടുംചുറ്റും പൊക്കം കൂടിയമതിലും കെട്ടി ഒറ്റപ്പെട്ട വരായി സ്വയം മാറുകയല്ലേ നാം.മൊൊ ബൈലിനും കമ്പ്യൂട്ടറി്നും മുന്നിലെ അടി മകളായില്ലേ മനുഷ്യർ.

വനനശീകരണവും പുഴകളിൽ മാലിന്യ ങ്ങളിട്ട് മലിനമാക്കിയും,തോടുകൾ മണ്ണിട്ട് മൂടി സൂപ്പർ മാർക്കറ്റുകളും ഫ്ലാറ്റും നിർ മ്മിച്ച് പണം കൊയ്യുന്നവരായി നമ്മൾ മാറി.ചെയ്തുപോയപാപങ്ങൾക്കെല്ലാം കൂടി ഭൂമീദേവിയുടെ പ്രതികാരമെന്നോ ണം ദുരിതങ്ങളനുഭവിക്കുകയല്ലേ മനു ഷ്യരിന്ന് നേരിടുന്ന എല്ലാദുരന്തങ്ങളും. ആഴക്കടലിൽ നിന്ന് വീശിയടിക്കുന്ന സു നാമിത്തിരമാലകളും അനേകം നാടുക ളിൽ ദുരന്തം വിതച്ച മഹാ,ബുൾബുൾ, ഓഖി പോലെയുള്ളചുഴലിക്കാറ്റുകളും മറ്റ് ദുരന്തങ്ങളായ ഉരുൾപൊട്ടൽ,പേമാരി, പ്രളയം എന്നിവകളും.എല്ലാമനുഭവിച്ചിട്ടും തിരിച്ചറിവില്ലാതെ പെരുമാറുകയാണ് നമ്മളെന്നറിയുമ്പോൾ ലജ്ജിക്കേണ്ടി യിരിക്കുന്നു നമ്മുടെ വളർച്ചയിൽ.


എങ്കിലും ,പ്രത്യാശയുടെ കിരണമെന്നോ ണം ദുരന്തമുഖങ്ങളിൽ ഒരുമയുടെ തിരി തെളിക്കുകയാണ് നമ്മൾ മലയാളികൾ. ചൈനയിലെ വുഹാനിൽ നിന്നും പടർന്ന കോവിഡ് 19 എന്ന കുഞ്ഞൻ വൈറസ് ലോകം കീഴടക്കുമ്പോഴും നമ്മൾ മലയാളികൾ ഒരുമയോടെ നിന്ന് ഈ മഹാമാരിക്കെതിരെ പൊരുതുകയും അതിജീവിക്കുകയും ചെയ്യും.നമ്മുടെ പോലീസും ആരോഗ്യപ്രവർത്തകരും ജീവൻ പണയം വച്ച്കൊറോണയ്ക്കെതി രെ പടപൊരുതുകയാണ്.മറുഭാഗത്ത് കൂട്ടിലകപ്പെട്ട കുരുവിയെ പോലെ നോവ നുഭവിക്കുകയാണ് മനുഷ്യർ.നാം ജീവി ക്കുന്ന ലോകത്തിലെ വായുപോലും മലി നമാണ്.കൊറോണയുടെ ഭീകരവ്യാപന ത്തെതടയാനായിഗവൺമെൻറേർപ്പെടുത്തിയ ലോക്ഡൗൺ മൂലം വായു മലിന മാക്കുന്ന വാഹനങ്ങളെ നിയന്ത്രിച്ചതി നാൽഒരുപരിധിയെങ്കിലും മലിനീകരണം കുറഞ്ഞിട്ടുണ്ടാകുമെന്നത് ദുരന്തകാല ത്തിലെയും നല്ല വാർത്തതന്നെയാണ്. ഓർക്കുക,നാം തന്നെ വരുത്തിവച്ച വിന യാണ് ലോകമാകെ പടരുന്ന കൊറോണ. നമുക്കൊരുമിക്കാം ,വൈറസിനെതിരാ യി ചങ്ങലകൾ മുറിക്കാം.

KRISHNENDU P V
4 B ജി. എച്ച്. എസ്. എസ്. കുട്ടമത്ത്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം