ജി. എച്ച്. എസ്. എസ്. ഉദുമ/അക്ഷരവൃക്ഷം/ അമ്മു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മു പഠിച്ച പാഠം



ഒരിടത്ത് സുഹൃത്തുക്കളായ അനുവും അമ്മുവും ഉണ്ടായിരുന്നു. അനു തന്റെ ചുറ്റുപാടും വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യുന്ന കുട്ടിയാണ്. അമ്മുവാണെങ്കിൽ നേരെ തിരിച്ച് .

അങ്ങനെ ഒരു ദിവസം ജൂൺ 5, ലോക പരിസ്ഥിതി ദിനം . രണ്ടു പേർക്കും പള്ളിക്കൂടത്തിൽ നിന്നും ഓരോ വെടി വീതം ലഭിച്ചു. ടീച്ചർ പറഞ്ഞു, ഈ ചെടി എല്ലാവരും വീട്ടുപരിസരത്ത് നട്ടുവളർത്തണം. അനു അത് വരുംതലമുറയ്ക് വേണ്ടി വീട്ടിൽ നടുവളർത്തി. അമ്മുവാണെങ്കിൽ വീടിന്റെ ഒരു മൂലയ്ക് കൊണ്ടുപോയി വെയ്ക്കുകയായിരുന്നു. ഒരു ദിവസം പള്ളിക്കൂടത്തിൽ നിന്നും ടീച്ചർ ചോദിച്ചു, എല്ലാവർക്കു നൽകിയ വൃക്ഷത്തൈ നട്ടുവളർത്തിയോ ? നട്ടുവളർത്തിയവർ എഴുന്നേറ്റു നിൽക്കൂയെന്ന് പറഞ്ഞു. കേട്ട യുടനെ അനു ചാടി എണീറ്റു. അക്കൂട്ടത്തിൽ അമ്മുവും ഉണ്ടായിരുന്നു. അവരെ ടീച്ചർ അഭിനന്ദിച്ചു. അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങവേ അനു ചോദിച്ചു. അമ്മൂ... നിനക്കും എനിക്കും കിട്ടിയത് പേരയ്ക്ക തൈ തന്നെയല്ലേ , എന്റേതിൽ പേരയ്ക്ക പിടിച്ചു തുടങ്ങി. നാളെ ഞാനത് ടീച്ചർക്ക് കൊടുക്കുകയാണ്. നിന്റേതിൽ പേരയ്ക്ക പിടിച്ചില്ലേ ? അമ്മുവിനാണെങ്കിൽ ഉത്തരം മുട്ടി. അമ്മു പറഞ്ഞു. എന്റേതിൽ പേരയ്ക്ക പിടിച്ചില്ല. പിടിച്ചാൽ ഞാൻ ടീച്ചർക്ക് തീർച്ചയായും കൊടുക്കും. അങ്ങനെ പിറ്റേന്ന് രാവിലെ അവർ പള്ളിക്കൂടത്തിൽ എത്തി. അനു ടീച്ചർക്ക് പേരയ്ക്ക കൊടുത്തു. ടീച്ചർക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അനുവിനെ ക്ലാസിൽ വച്ച് അഭിനന്ദിച്ചു. അങ്ങനെ ഓരോ ദിവസവും ഓരോരുത്തരും തനിക്ക് കിട്ടിയ ചെടിയിൽ നിന്നുണ്ടായ ഫലം ടീച്ചർക് െകാടുത്തു സന്തോഷം പങ്കിട്ടു. അങ്ങനെ ഒരു നിവസം അമ്മുവിനോട് ടീച്ചർ ചോദിച്ചു. എന്താ , അമ്മൂ ..... നിന്റേതിൽ ഒന്നും ആയിട്ടില്ലേ ? അമ്മുവിന് ഒന്നും തന്നെ പറയാൻ ആയില്ല . അമ്മു നാണം കെട്ടു . അങ്ങനെ അവർ ഏങ്ങി .. ഏങ്ങി കരഞ്ഞു കൊണ്ടു സത്യം എല്ലാവർക്കുംമുന്നിൽ അവതരിപ്പിച്ചു. അവളെ ടീച്ചർ ഉപദേശിച്ചു. "അമ്മൂ, നീ എല്ലാവരെയും പറ്റിച്ചു. എനിക്ക് അതിൽ വിഷമമുണ്ട് . നിനക്ക് എല്ലാവരോടും പറയാമായിരുന്നു. ഞാൻ ഒന്നും നട്ടിട്ടില്ലാന്ന്. പരിസ്ഥിതി ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും വൃക്ഷത്തൈ തരുന്നത് പരിസ്ഥിതി വരും തലമുറയ്ക്കും അത്യാവശ്യമായതു കൊണ്ടാണ്. നിങ്ങൾക്ക് കിട്ടിയ വൃക്ഷത്തൈ കൊണ്ടെങ്കിലും വരും തലമുറ സുരക്ഷിതരാവട്ടെ. അതുകൊണ്ട് ഇനി മുതൽ നിങ്ങൾക്ക് കിട്ടിയ ഓരോ വൃക്ഷത്തൈകളും നട്ട് വളർത്തുക. "ഇത്രേം പറഞ്ഞപ്പോൾത്തന്നെ ഓരോ കുട്ടിയും തന്റെ പരിസ്ഥിതിയുടെ ഉയർത്തെഴുന്നേൽപ്പിന് ബോധവാന്മാരായി.

അടുത്ത വർഷം 2020. ഒരു പരിസ്ഥിതി ദിനം . അമ്മുവിന് വൃക്ഷത്തൈകിട്ടി. അപ്പോൾ അവൾ ഓർത്തത് ടീച്ചർ അന്ന് ക്ലാസ്സിൽ വച്ച് പറഞ്ഞ ആ കാര്യമാണ്. അമ്മു അന്ന് തന്നെ പോയി വൃക്ഷത്തൈ നട്ടു. ഏതാനും ദിവസങ്ങൾക്ക് ശേഷം ചെടിയുടെ ഫലം കിട്ടി. അവൾക്ക് ഇപ്രാവശ്യവും കിട്ടിയത് പേരയ്ക്ക തന്നെയാണ്. അതിൽ ആദ്യം പിടിച്ച പേരയ്ക്ക അവൾ അവളുടെ ടീച്ചർക്ക് തന്നെ കൊടുത്തു. അന്നായിരുന്നു അവൾ പരിസ്ഥിതിക്ക് ഒരു മാതൃക ആയത്. അനാമിക. കെ , 8 F

ANAMIKA K
8 F ജി. എച്ച്. എസ്. എസ്. ഉദുമ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ