ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/വിദ്യാ രംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം-1 മുതൽ HSS വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്ക്കൂൾ വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നു. എല്ലാ വർഷവും ക്ലബിന്റെ സ്ക്കൂൾ - ക്ലാസ്സ് തല ഭാരവാഹികളെ തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കവിതക്കൂട്ടം . കഥക്കൂട്ടം വായനക്കൂട്ടം...... തുടങ്ങിയ ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വായനാവാരം, ബഷീർ ദിനം . ഓണം. കേരളപ്പിറവി. തുടങ്ങിയവയോട് അനുബന്ധിച്ച് ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ വിവിധങ്ങളായ സർഗ്ഗാത്മക രചനകൾ നടത്തുന്നു. പ്രോത്സാഹനമായി കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു. ലൈബ്രറി - വളരെ വിശാലവും ആകർഷകവുമായ ഒരു ലൈബ്രറിയാണ് സ്കൂളിനുള്ളത്. 60 ഓളം കുട്ടികൾക്ക് ഒരു സമയം ഇരുന്ന് വായിക്കുവാൻ സൗകര്യമുള്ള ലൈബ്രറിയിൽ എണ്ണായിരത്തിനടുത്ത് പുസ്തകങ്ങളുമുണ്ട്. Up മുതൽ എല്ലാ കുട്ടികൾക്കും ക്ലാസ്സ് അധ്യാപകർ വഴി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികൾ വായനാ കുറിപ്പ് തയ്യാറാക്കുന്നു. മാസത്തിലൊരിക്കൽ ഏറ്റവും നല്ല വായനാക്കുറിപ്പിന് സമ്മാനം നൽകുന്നു. സ്ക്കൂൾ ലൈബ്രറി യ്ക്ക് പുറമേ ഒന്നു മുതൽ 10 വരെ ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. Library പീരിയഡിലും വെള്ളിയാഴ്ച ഉച്ചക്കുള്ള ഇന്റർവെൽ സമയത്തും കുട്ടികൾ ലൈബ്രറിയിൽ എത്തുന്നു. അങ്ങനെ വളരെ മെച്ചപ്പെട്ടരീതിയിൽ ലൈബ്രറി പ്രവർത്തനം നടന്നു വരുന്നു.