ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/ശുചിത്വ മുള്ളവരാകാം.

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം : ശുചിത്വ മുള്ള വരാകാം.

കോറോണയുടെ പശ്ചാത്തലത്തിൽ ലോക്കഡൗണിൽ കഴിയുന്ന എല്ലാവർക്കും ശുചിത്വം ഉറപ്പാക്കാം. വ്യക്തി ശുചിത്വത്തിനു ഏറെ പ്രാധാന്യം നൽകുകയാണ് കോവിടിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം. ആൾക്കൂട്ടത്തിൽ നിന്നും പരമാവധി മാറി നിൽക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കണം. മാസ്ക് നിർബന്ധമായും ഉപയോഗിക്കുകയും വേണം. പുറത്തുപോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം മാത്രമേ വീട്ടു സാധനങ്ങളിൽ തൊടാൻ പാടുകയുള്ളു. എപ്പോഴും തൊടുന്ന വീട്ടിലെ വാതിലുകൾ, ഗേറ്റ്, റിമോട്ട് സിങ്ക് എന്നിവ അണുനാശിനികൾ ഉപയോഗിച്ച് എല്ലായ്‌പോഴും തുടക്കുകയും വേണം. ടേബിൾ, ബെഡ് മുതലായവ അണുനാശിനി ഉപയോഗിച്ച് സ്പ്രേ ചെയ്തു വൃത്തിയാക്കുകയും ചെയ്യാവുന്നതാണ്. എപ്പോഴും വളരെ വൃത്തിയാക്കി സൂക്ഷിക്കേണ്ട മറ്റൊരിടമാണ് ബാത്റൂം. ഇവിടം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗം വരാൻ സാധ്യത കൂടുത ലാണ് ഇവിടെ വൃത്തിയാക്കാൻ ബേക്കിംഗ് സോഡയും നാരങ്ങയും ഡെറ്റോളും ഉപയോഗിക്കസവുന്നതാണ്. കോവിഡിനെ പ്രതിരോധിക്കാൻ വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് പരിസര ശുചിത്വം. നമ്മൾ എല്ലായ്‌പോഴും പരിസ്ഥിതിയും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. അനാവശ്യമായി സാധനങ്ങൾ ചുറ്റുപാടുകളിൽ വലിച്ചെറിയാതിരിക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ യുള്ള പ്രതിരോധങ്ങൾ കൊണ്ടു മാത്രമേ രോഗങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളു.


അർജുൻ സി
7F ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി.
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം