ബെഞ്ചിനറ്റത്തായ്
ഇരുന്ന് ഞാൻനേടിയ
അക്ഷരക്കനകങ്ങൾ വിസ്മരിച്ചന്നു ഞാൻ
എണ്ണിപ്പെറുക്കി പഠിച്ചതാം അറിവുകൾ
ചൊല്ലിപ്പഠിച്ചില്ല തെല്ലു നേരംതാളം പിടിച്ച് നടപ്പാൻ തുനിഞ്ഞില്ല
കൂട്ടത്തിൽ ചേർന്ന് കളിപ്പാൻ തുനിഞ്ഞില്ല
കൊച്ചച്ചൻ തന്നൊരു കുഞ്ഞിപ്പെട്ടി
കൊച്ചു മൂലയിലെന്നെ കുത്തിയിരുത്തി
ദിനരാത്രം ദിക്കും മറന്നിട്ടിരുത്തി
കുത്തിപ്പെറുക്കി കളിച്ചിട്ടിരുത്തിപബ്‌ജിയും ഫൈറ്റുമായ് ലൂഡോ കളിയും
ലൊട്ടുലൊടുക്ക് പിന്നെ പലതും
കൈ വിരൽ തുമ്പിൽ മാറി മറിഞ്ഞുപോയ്
ആവേശമാനന്ദ തിമിർപ്പിൽ മറന്നു
ചൊല്ലിപ്പഠിച്ചതും കേട്ടു പഠിച്ചതുംപരീക്ഷയെന്നുള്ള കഠോരനാദം
കാതിൽ പതിഞ്ഞത് ക്ഷിപ്ര വേഗം
പകർത്തുവാൻ ലൂഡോയും പബ്‌ജിയുമല്ലാതെ
താളിൽ തെളിഞ്ഞില്ല നാലക്ഷരം
വന്നല്ലോ ടീച്ചർ പേപ്പറുമായ്
തന്നല്ലോ പേപ്പറിൽ വട്ടപ്പൂജ്യം