ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും

പരിസ്ഥിതിയും ആരോഗ്യവും      

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. മനുഷ്യരുടെ ഏക ഭവനം പരിസ്ഥിതിയാണ്. മനുഷ്യരാശിയുടെ മുഴുവൻ ജീവിതവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്. വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന വ്യവസായശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇത് ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നു . പരിസ്ഥിതി മലിനീകരണം മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്നതിന് കാരണമാകുന്നു. അനധികൃതമായി പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മണ്ണ് എടുക്കുന്നതും ക്വാറി നടത്തുന്നതും ഭൂമികുലുക്കം, മണ്ണൊലിപ്പ്, വരൾച്ച തുടങ്ങിയവക്ക് കാരണമാകുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായു ശുദ്ധജലം എന്നിവ അനുഭവിക്കാനുള്ള അവകാശമുണ്ട്. ഭൂമിയെ സുരക്ഷിതമായ ഒരു ആവാസ കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുവാൻ നാം എല്ലാവരും ബാധ്യസ്ഥരാണ്.

അഭിനവ് വി.ബി.
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം