ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ദുഃഖിത

Schoolwiki സംരംഭത്തിൽ നിന്ന്
ദുഃഖിത

എന്തിനീ പ്രകൃതിയെ മാനുഷാ-
നീയിതിലതികം വേദനിപ്പി-
ച്ചീടരുതെ നിന്നുടെ
തായയാമന്നെ മറക്കായ്ക
എന്നുടെ ഉദരത്തിൽ
ജന്മമെടുത്തതല്ലേ നീ....
നിന്റെ കുക്ഷിയിലെ അഗ്നി-
ശമിപ്പതിനു എന്തിനു നീയെൻ
ജീവനാഡിയെ കൊന്നൊടുക്കിയത് ?
മതിഭ്രമത്തിഷ നീ ചെയ്ത
പാപങ്ങളന്യോന്യമെന്റെ
ജീവനെ കൊന്നൊടുക്കിയില്ലേ ?
മർത്ത്യാ നിന്നുടെ ആവശ്യങ്ങള-
ന്യോന്യം സാധിച്ചിരുന്നിട്ടും
അവഗണനയല്ലാതെ മറ്റെന്തു
നീയെനിക്കേകി ?
എന്റെ ചേതസ്സിൽ ഞാൻ
പൊഴിച്ച അശ്ര‍ുവത്രയും നിന്റെ
ചെയ്തികളോർത്തായിരുന്നൂ
അമ്മയിൽ നിന്നുണ്ട മാധുര്യ-
മത്രയും നീ നുകർന്ന-
തെന്നെ വധിച്ചിടുവാനായിരുന്നോ ?
വേദനകളിൽ സ്വാന്തനമേകി -
ദുഃഖങ്ങളിൽ അഭയമരുൾകയാൽ
സാഹോദര്യത്തിന്റെ മധുര-
മറികയാൽ അവരെ
ക്രൂശിച്ചിടുന്നതെന്തുകൊണ്ട് ?
പൂഴിയിലലിയാത്ത പ്ലാസ്റ്റിക്കും
ഫാക്ടറി പുകയൂറും വായുവു-
മെനിക്കു നീയേകിയൊരുപഹാരമല്ലേ ?
പ്രളയക്കെടുതിയിൽ കലിതുള്ളിയ -

നയന പി
9 C ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത